കാഷ്മീരിലെ ഹിസുബുള്‍ മുജാഹിദ്ദീന്‍ ഭീകരനെ സുരക്ഷാ സേന ഏറ്റുമുട്ടലില്‍ വധിച്ചു. യവാര്‍ നിസാര്‍ ഷെര്ഗുജ്രിയാണ് കൊല്ലപ്പെട്ടത്. അനന്ത് നാഗ് ജില്ലയിലെ ഹെര്‍പോറ മേഖലയില്‍ നടന്ന ഏറ്റുമുട്ടലിലാണ ഭീകരനെ സേന വധിച്ചത്. ഒരു അജ്ഞാതനും ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു.
അനന്ത് നാഗ് ജില്ലയില്‍ ഹെര്‍പോറ മേഖലയില്‍ ഭീകരരുടെ സാന്നിധ്യമറിഞ്ഞ് പോലീസും ആര്‍ആറും സിആര്‍പിഎഫും സംയുക്തമായി നടത്തിയ ആക്രമണത്തിലാണ് ഒരു ഭീകരന് കൊല്ലപ്പെട്ടത്. ഏര്റുമുട്ടലില് ഒരു സൈനികനും പരിക്കേറ്റു. രണ്ടു ഭീകരര്‍ ഓടി രക്ഷപ്പെട്ടു. ഇവര്‍ക്കു വേണ്ടി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.