Home app

മൂന്നാറിലെ കൈയ്യേറ്റം ഒഴിപ്പിക്കല്‍ സംബന്ധിച്ച് ഉന്നതതല യോഗം ; റവന്യൂ മന്ത്രി അറിഞ്ഞില്ല

മൂന്നാറിലെ അനധികൃത കൈയ്യേറ്റം ഒഴിപ്പിക്കല്‍ സംബന്ധിച്ച് മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഉന്നതതലയോഗം. യോഗത്തില്‍ റവന്യൂ അഡിഷണല്‍ ചീഫ് സെക്രട്ടറിയും എ.ജിയും നിയമ സെക്രട്ടറിയും പങ്കെടുത്തു. മൂന്നാറിലെ വന്‍കിട കൈയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിന്റെ മാനദണ്ഡങ്ങളെ കുറിച്ച് തീരുമാനമെടുക്കുന്നതിനായിരുന്നു യോഗം.

അതേസമയം, ഇത്തരത്തില്‍ ഒരു യോഗത്തെ കുറിച്ച് റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരനോ അദ്ദേഹത്തിന്റെ ഓഫീസിനോ ഒരറിയിപ്പും കിട്ടിയിരുന്നില്ലെന്നാണ് വിവരം. ഇത്തരത്തില്‍ നയപരമായ തീരുമാനങ്ങളെടുക്കുന്നതിന് മുഖ്യമന്ത്രിയും റവന്യൂ വനം മന്ത്രിമാരും പങ്കെടുക്കുന്ന ചര്‍ച്ചയും പിന്നീട് ഇടത് മുന്നണിയുടെ അംഗീകാരവും നേടണമെന്നാണ് കീഴ്വഴക്കം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top