Home app

വയനാട്ടില്‍ മറിഞ്ഞ കാറില്‍ യാത്രക്കാരില്ല: പരിഭ്രാന്തരായി പ്രദേശവാസികള്‍

പട്ടാപ്പകല്‍ മറിഞ്ഞ കാറിലെ യാത്രക്കാരെ കാണാത്ത പരിഭ്രാന്തിയിലാണ് പ്രദേശവാസികള്‍. വയനാട് ചുരം ഏഴാംവളവിലാണ് കാര്‍ മറിഞ്ഞത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. എന്നാല്‍ കാര്‍ മരിഞ്ഞതു കണ്ട് നാട്ടുകാര്‍ ഓടിയെത്തിയെങ്കിലും കാറില്‍ ആരെയും കാണാന്‍ കഴിഞ്ഞില്ല. പോലീസും ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകരും ചേര്‍ന്ന് മറിഞ്ഞ കാര്‍ ഉയര്‍ത്തി സ്ഥലത്ത് പരിശോധന നടത്തി. അപകടത്തെ തുടര്‍ന്ന് ചുരത്തില്‍ ഏറെ നേരം ഗതാഗത തടസമുണ്ടായി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top