കൊച്ചിക്ക് ക്രിക്കറ്റ് ഇതിഹാസം സച്ചിന് തെണ്ടുല്‍ക്കറിന്റെ സഹായം. ക്രിക്കറ്റ് ഇതിഹാസം സച്ചിന് തെണ്ടുല്‍ക്കര്‍ക്ക് കേരളത്തോടുള്ള പ്രത്യേക ഇഷ്ടം പലപ്പോഴായി വ്യക്തമാക്കിയിട്ടുള്ളതാണ്. മലയാളികളുടെ അഭിമാനമായ ഐഎസ്എല്‍ ക്ലബ് കേരള ബ്ലാസ്റ്റേഴ്സിന്റെ സഹ ഉടമ കൂടിയാണ് സച്ചിന്. ഇത്തവണത്തെ ഐ.എസ്.എല്‍ തുടങ്ങുന്നതിന് മുമ്പ് കൊച്ചിക്ക് ഒരു സമ്മാനം നല്‍കിയിരിക്കുകയാണ് മാസ്റ്റര്‍ ബ്ലാസ്റ്റര്‍.
എറണാകുളം ജനറല്‍ ആശുപത്രിയില്‍ ഡിജിറ്റില്‍ എക്സ് റേ യൂണിറ്റിനായി സച്ചിന് തെണ്ടുല്‍ക്കര്‍ എംപി ഫണ്ടില്‍നിന്നും 25 ലക്ഷം രൂപ അനുവദിച്ചു. എഴുപതു ദിവസത്തിനകം നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി തുക കൈമാറുമെന്നു എറണാകുളം ജില്ലാ കളക്ടറെ സച്ചിന്റെ ഓഫീസ് അറിയിച്ചു.