Home app

രാജസ്ഥാന്‍ ഭക്ഷ്യമന്ത്രിക്ക് വാഹനാപകടത്തില്‍ പരിക്ക്

രാജസ്ഥാന്‍ ഭക്ഷ്യമന്ത്രി ലാല്‍ വര്‍മ്മയ്ക്ക് വാഹനാപകടത്തില്‍ പരിക്ക്. അപകടത്തില്‍ പരിക്കേറ്റ മന്ത്രിയുടെ അസിസ്റ്റന്റ് മോട്ടിലാല്‍ ആശുപത്രിയില്‍ വച്ച് മരിച്ചു. തിങ്കളാഴ്ച അര്‍ധരാത്രിയാണ് സംഭവം. മന്ത്രി സഞ്ചരിച്ച വാഹനം ദേശീയപാത 76ല്‍ വച്ച് റോഡിനു കുറുകെ കടന്നുപോവുകയായിരുന്ന പോത്തിനെ ഇടിച്ച് നിയന്ത്രണംവിട്ട് മറിയുകയായിരുന്നു.

അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചങ്കിലും മോട്ടിലാല്‍ മരണപ്പെടുകയായിരുന്നു. മന്ത്രി ഇപ്പോഴും തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top