കോട്ടയം: പ്രമുഖ വസ്ത്ര വ്യാപാര ബ്രാൻഡായ ശീമാട്ടി കുട്ടികൾക്ക് മാത്രമായി ഒരുക്കിയ ശീമാട്ടി ജൂനിയറിന്റെ കോട്ടയം ഷോറൂം പ്രവർത്തനം ആരംഭിച്ചു. ശീമാട്ടി സിഇഒ ബീന കണ്ണനാണ് ഉദ്ഘാടനം നിർവഹിച്ചത്. കോട്ടയം കുമളി റോഡിൽ സ്ഥിതിചെയ്യുന്ന ശീമാട്ടിയുടെ നിലവിലെ ഷോറൂമിലെ നാലാമത്തെ നിലയിലാണ് ശീമാട്ടി ജൂനിയർ സജ്ജീകരിച്ചിരിക്കുന്നത്.
14 വയസ്സിൽ താഴെയുള്ള കുട്ടികൾക്കായി ലഹങ്ക, സ്യൂട്ട്സ്, പാർട്ടിവെയറുകൾ, കാഷ്വൽ, സ്പോർട്സ്, ഫാൻസിവെയറുകൾ തുടങ്ങി ട്രെൻഡിങ്ങും ഫാഷനബിളും ആയ വസ്ത്രങ്ങളുടെ വിപുലമായ ശേഖരം ലഭ്യമാണെന്ന് ശീമാട്ടി സിഇഒ ബീന കണ്ണൻ ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു.
കുട്ടികൾക്കായുള്ള ഇൻ്റ്റാക്ടിവ് ടച്ച് സ്ക്രീൻ ഗെയിമിങ് ഏരിയ, ചെറിയ രീതിയിലുള്ള കളിസ്ഥലം തുടങ്ങിയവയും ശീമാട്ടി ജൂനിയറിൽ ഉണ്ട്. കാർട്ടൂൺ കഥാപാത്രങ്ങളുടെ ശില്പരൂപങ്ങൾ കൊണ്ട് അലങ്കരിച്ച ശിശു സൗഹൃദ രീതിയിലാണ് ബിൽഡിങ് ഏരിയ ഉൾപ്പെടെയുള്ളവ ഇൻറീരിയർ ചെയ്തിരിക്കുന്നത്.
കോട്ടയത്ത് കുട്ടികൾക്ക് മാത്രമായുള്ള ഏറ്റവും വലിയ ഫാഷൻ ഷോറൂം ആണ് ശീമാട്ടി ജൂനിയറെന്നും ബീന കണ്ണൻ അറിയിച്ചു. ഉദ്ഘാടന ചടങ്ങിൽ സാമൂഹ്യ മാധ്യമങ്ങളിലെ താരങ്ങൾ ജനപ്രതിനിധികൾ തുടങ്ങിയവർ സംബന്ധിച്ചു.