Kozhikode

ശീമാട്ടി ക്രാഫ്റ്റഡ് ഇനി കോഴിക്കോടും; ഉദ്ഘാടനം ബീന കണ്ണൻ നിർവഹിച്ചു

കോഴിക്കോട്: വസ്ത്രവ്യാപാര രംഗത്ത് കേരളത്തിന്റെ പ്രിയപ്പെട്ട ബ്രാൻഡായ ശീമാട്ടി, ഇനി മലബാറിലും. തികച്ചും സ്ത്രീകൾക്ക് മാത്രമായുള്ള ശീമാട്ടി ക്രാഫ്റ്റഡിന്റെ കോഴിക്കോടുള്ള ആദ്യ ഷോറൂം ഹൈലൈറ്റ് മാളിന് സമീപം പ്രവർത്തനം ആരംഭിച്ചു. ഷോറൂമിന്റെ ഉദ്ഘാടനം സി.ഇ.ഒയും പ്രമുഖ ഡിസൈനറുമായ ബീന കണ്ണൻ നിർവഹിച്ചു.ആദ്യ വിൽപന കോപ്പറേറ്റീവ് കൺസൾട്ടന്റ് എ എം ആഷിക്കിന് നൽകിക്കൊണ്ട് ആരംഭിച്ച ഉദ്ഘാടന ചടങ്ങിൽ മാതൃഭൂമി ചെയർമാൻ പി വി ചന്ദ്രൻ, മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി അഹമ്മദ്, മാതൃഭൂമി ഡയറക്ടർ പി.വി ഗംഗാധരൻ, ഒളവണ്ണ പഞ്ചായത്ത് പ്രസിഡണ്ട് ഷാരുതി, വനിതാ മാഗസിൻ സിഇഓ സജീവ്, ഹൈലൈറ്റ് മാൾ എംഡി സുലൈമാൻ തുടങ്ങി കോഴിക്കോട്ടെ പ്രമുഖരും സിനിമാതാരങ്ങളും ഇൻസ്റ്റാ ഇൻഫ്ലുവൻസർമാരും പങ്കെടുത്തു.

 

കൊച്ചിയിലെയും കോട്ടയത്തേയും ഉപഭോക്തൃ സംതൃപ്തി കൈവരിച്ചതിന് ശേഷമാണ് മലബാറിന്റെ മണ്ണിലേക്ക് ശീമാട്ടി എത്തുന്നതെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

പ്രായഭേദമന്യേ മലബാറിലെ ഉപഭോക്താക്കളുടെ ആവശ്യങ്ങൾ അറിഞ്ഞ് ഏറ്റവും നല്ല വസ്ത്ര ങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. വിവാഹസാരികൾ പ്രത്യേകമായി തയാറാക്കിയതാണ്. സി.ഇ.ഒയും പ്രമുഖ ഡിസൈനറുമായ ബീന കണ്ണന്റെ നേതൃത്വത്തിലുള്ളതാണ് ശീമാട്ടി.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top