Breaking News

ഗൂഗിൾ പേയിൽ ഉപയോക്താക്കൾക്ക് ഫ്രീയായി ലഭിച്ചത് 88,000 രൂപ വരെ!; അബദ്ധം പറ്റിയത് കമ്പനിക്ക് തന്നെ

ഗൂഗിൾ പേ വഴി പലപ്പോഴും പല ഉപയോക്താക്കൾക്കും അബദ്ധം പറ്റി പണം നഷ്ടമാകാറുണ്ട്. തെറ്റായ ജിപേ നമ്പറിലേക്കൊക്കെ പലരും അബദ്ധവശാൽ പണം അയക്കാറുണ്ട്. എന്നാൽ ഇത്തവണ സംഗതി ഗൂഗിൾ പേ വഴി പണം ലഭിച്ച സംഭവമാണ്. അബദ്ധം പറ്റിയിരിക്കുന്നത് ഗൂഗിൾ പേയ്ക്കാണ്. അബദ്ധവശാൽ ഗൂഗിൾ പേ ഉപയോക്താക്കൾക്ക് അയച്ചത് 10 മുതൽ 11,000 വരെ ഡോളറാണ്. അതായത് ഏകദേശം 88,000 രൂപ വരെ. സംഭവം ഇന്ത്യയിലല്ല അങ്ങ് അമേരിക്കയിലാണ്.

ഗൂഗിൾ പേ തങ്ങളുടെ പുതിയ ഫീച്ചർ പരീക്ഷിക്കുന്നതിന്റെ ഭാഗമായി അയച്ചതാണെന്നാണ് വിശദീകരണം. പുതിയ ഫീച്ചർ പരീക്ഷിക്കുന്നതിനിടയിൽ ഉണ്ടായ സാങ്കേതിക തകരാറാണ് നിരവധി പേർക്ക് പണം ലഭിക്കാൻ കാരണം.

പണം ലഭിച്ച നിരവധി ഗൂഗിൾ പേ ഉപയോക്താക്കൾ തങ്ങളുടെ അനുഭവം റെഡ്ഡിറ്റിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top