Kerala

പ്രളയം തകര്‍ത്ത സുജാതയുടെ കുടുംബത്തിന് ജോയ് ആലുക്കാസ് ഫൗണ്ടേഷന്‍ നിര്‍മ്മിച്ച് നല്‍കിയ വീടിന്റെ താക്കോല്‍ദാനം നടന്നു

പ്രളയ ബാധിതര്‍ക്കായി ജോയ് ഹോംസ് പദ്ധതിയിലൂടെ എറണാകുളം ജോയ് ആലുക്കാസ് ഷോറൂമിന്റെ കീഴില്‍ നിര്‍മ്മിച്ചു നല്‍കിയ വീടിന്റെ താക്കോല്‍ദാനം നടന്നു. ചെല്ലാനം ഗ്രാമപഞ്ചായത്തില്‍ 12-ാം വാര്‍ഡില്‍ കാട്ടുപുറം പ്രദേശത്ത് മണ്ണാളിത്തടത്തില്‍ സുജാത രാജേഷിന്റെ വീടിന്റെ താക്കോല്‍ദാനം മട്ടാഞ്ചേരി എസിപി പിഎസ് സുരേഷ് നിര്‍വ്വഹിച്ചു. ജോയ് ആലുക്കാസ് ഫൗണ്ടേഷന്‍ ചീഫ് കോര്‍ഡിനേറ്റര്‍ പിപി ജോസ് അധ്യക്ഷത വഹിച്ചു.

ഒപ്പം നിന്ന് സഹായിച്ച ജോയ് ആലുക്കാസിനും സംഘാടകര്‍ക്കും സംരംഭത്തിനോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തനത്തിന് ചുക്കാന്‍ പിടിച്ച ഗ്രാമവെളിച്ചം സംഘടനയ്ക്കും എല്ലാവിധ ആശംസകളും നേരുന്നതായി എസിപി പിഎസ് സുരേഷ് പറഞ്ഞു.

പ്രളയം തുടങ്ങിയ സമയത്ത് തന്നെ കഷ്ടപ്പെടുന്ന സഹോദരങ്ങള്‍ക്ക് വേണ്ടി കയ്യും മെയ്യും മറന്ന് പ്രവര്‍ത്തിക്കുവാന്‍ തയ്യാറായ കേരളീയര്‍ ലോകത്തിന് മുഴുവന്‍ മാതൃകയായെന്ന് ജോയ് ആലുക്കാസ് ഫൗണ്ടേഷന്‍ ചീഫ് കോര്‍ഡിനേറ്റര്‍ പിപി ജോസ് പറഞ്ഞു. നമ്മുടെ ഉള്ളില്‍ തന്നെ നന്മയുണ്ടെന്നും പിപി ജോസ് കൂട്ടിച്ചേര്‍ത്തു.

സിപിഐഎം പള്ളുരുത്തി ഏരിയ സെക്രട്ടറി പി എ പീറ്റര്‍, കുമ്പളങ്ങി സ്റ്റേഷന്‍ എഎസ്‌ഐ അന്‍വാസ്, കുമ്പളങ്ങി ഗ്രാമപഞ്ചായത്തംഗം സാബു തോമസ്, പള്ളുരുത്തി ബ്ലോക്ക് മെംമ്പര്‍ പുഷ്പി പൊന്നന്‍, ലളിത രാമന്‍ (ഐശ്വര്യ കുടുംബശ്രീ), ഗ്രാമവെളിച്ചം രക്ഷാധികാരി ബനഡിക്ട് ക്രിസോസ്റ്റം, ഗ്രാമവെളിച്ചം ജോയിന്‍ സെക്രട്ടറി എം കെ ബാബു, ഗ്രാമവെളിച്ചം എക്‌സിക്യൂട്ടീവ് അംഗം കെ കെ ധനേഷ്, ഗ്രാമവെളിച്ചം ലീഗല്‍ അഡൈ്വസര്‍ അഡ്വ. ലീമ സജന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. സുജാത രാജേഷ് നന്ദി അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top