ആലപ്പുഴ എ.സി റോഡിൽ നസ്രത്ത് ജംഗ്ഷനിൽ ഉണ്ടായ അപകടത്തിൽ യുവാവ് മരിച്ചു.
പൊൻകുന്നം സ്വദേശി അഭിജിത്ത് (20) ആണ് മരിച്ചത്.
ഒപ്പമുണ്ടായിരുന്ന ചേർത്തല വെട്ടക്കൽ സ്വദേശി റെജിൻ (19) പൊൻകുന്നം ഇലവനാട് സ്വദേശി സംഗീത് (19)എന്നിവർക്ക് സാരമായി പരിക്കേറ്റു. ഇവരെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മങ്കൊമ്പിലെ പണിസ്ഥലത്തേക്കുള്ള യാത്രക്കിടയാണ് യുവാക്കൾ അപകടത്തിൽപ്പെട്ടത്.