Breaking News

സ്വപ്നയെയും സന്ദീപിനെയും എൻഐഎ കസ്റ്റഡിയിൽ വിട്ടു;സ്വർണക്കടത്ത്‌ ഭീകരപ്രവർത്തനത്തിനുവേണ്ടിയെന്ന് വാദം

കൊച്ചി: സ്വർണക്കടത്ത് പ്രതികളായ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും കോടതി എൻഐഎ അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിൽ വിട്ടു. ഈ മാസം 21 വരെയാണ് കസ്റ്റഡി. കോവിഡ് നെഗറ്റീവാണെന്നു കണ്ടെത്തിയതിനെ തുടർന്ന് ഇരുവരെയും എൻഐഎ കോടതിയിൽ ഹാജരാക്കിയിരുന്നു.

സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്നയെയും സന്ദീപ് നായരെയും കോടതിയിൽ ഹാജരാക്കിയശേഷം മാത്രമേ കസ്റ്റഡി അപേക്ഷ പരിഗണിക്കുകയുള്ളൂവെന്ന് എൻഐഎ കോടതി നേരത്തെ അറിയിച്ചിരുന്നു. ഇതേത്തുടർന്നാണ് ഇവരെ കോടതിയിലെത്തിച്ചത്. സ്വർണക്കടത്ത് നടത്തിയത് ജ്വല്ലറികൾക്കു വേണ്ടിയല്ലെന്നും ഭീകര പ്രവർത്തനത്തിനു വേണ്ടിയാണെന്നും എൻഐഎ കോടതിയിൽ അറിയിച്ചു. പ്രതികൾ യുഎഇ കോൺസുലേറ്റിന്റെ വ്യാജരേഖയുണ്ടാക്കിയെന്നും വാദമുയർന്നു. 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top