Kerala

വീടിന്​ തീ പിടിച്ച്‌​ വയോധികയ്ക്ക്‌ ദാരുണാന്ത്യം

കട്ടപ്പന: വീടിന്​ തീ പിടിച്ച്‌​ വയോധികയ്ക്ക്‌ ദാരുണാന്ത്യം. വണ്ടന്‍മേട് ശിവന്‍കോളനിയില്‍ ജഗന്‍ ഇല്ലത്തില്‍ ശിവന്‍ നായ്ക്കരുടെ ഭാര്യ സരസ്വതി(100) ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. ഈ സമയം വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. മെഴുകുതിരിയില്‍ നിന്നാകാം തീ പടര്‍ന്നതെന്നാണ് കരുതുന്നത്. വീട്ടില്‍ നിന്നു പുക ഉയരുന്നതുകണ്ട് നാട്ടുകാര്‍ ഓടിയെത്തി തീ അണച്ചെങ്കിലും സരസ്വതിയെ രക്ഷിക്കാനായില്ല.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top