Kerala

സംസ്ഥാനത്ത് ട്രെയിന്‍ സര്‍വീസുകള്‍ നാളെ മുതല്‍; ട്രെയിനുകള്‍, സമയക്രമം, സ്റ്റോപ്പുകള്‍

തിരുവനന്തപുരം: നാളെ മുതല്‍ കേരളത്തില്‍ ദീര്‍ഘദൂര യാത്രാ ട്രെയിനുകള്‍ സര്‍വീസ് നടത്തും. ഏഴ് ട്രെയിന്‍ സര്‍വീസുകളാണ് നാളെമുതല്‍ സംസ്ഥാനത്തുണ്ടാവുക. സംസ്ഥാനത്തിന് പുറത്തേക്ക് സര്‍വീസ് നടത്തുന്നവയാണ് നാലു ട്രെയിനുകള്‍, കൊങ്കണ്‍ വഴി മുംബൈയിലേക്കും ഡല്‍ഹിയിലേക്കും. ജൂണ്‍ 10 വരെ സാധാരണ ഷെഡ്യൂളിലും ജൂണ്‍ 10 മുതല്‍ മണ്‍സൂണ്‍ ഷെഡ്യൂള്‍ പ്രകാരവും ട്രെയിനുകള്‍ സര്‍വീസ് നടത്തും.

കേരളത്തിലെ ട്രെയിനുകള്‍

  1. കോഴിക്കോട്- തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസ്സ്
  2. കണ്ണൂര്‍- തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസ്സ്
  3. തിരുവനന്തപുരം – എറണാകുളം പ്രതിദിന ട്രെയിന്‍
  4. മുംബൈ ലോകമാന്യതിലക്- തിരുവനന്തപുരം നേത്രാവതി എക്സ്പ്രസ്സ്
  5. നിസാമുദ്ദീന്‍-എറണാകുളം തുരന്തോ എക്സ്പ്രസ്സ്
  6. നിസാമുദ്ദീന്‍-എറണാകുളം മംഗള എക്സ്പ്രസ്സ്
  7. തിരുവനന്തപുരം – ന്യൂഡല്‍ഹി രാജധാനി എക്സ്പ്രസ്

ട്രെയിനുകള്‍ക്കായുളള ബുക്കിങ്ങ് ഇതിനകം ആരംഭിച്ചിട്ടുണ്ട്. ഐ ആര്‍സിടിസി വെബ്സൈറ്റ് വഴി ടിക്കറ്റ് ബുക്ക് ചെയ്യാം. ഞായറാഴ്‌ച ഒഴികെയുള്ള ദിവസങ്ങളില്‍ തിരഞ്ഞെടുത്ത റെയില്‍വേ സ്റ്റേഷനുകളിലെ ബുക്കിങ് കൗണ്ടറുകളും പ്രവര്‍ത്തിക്കും.ട്രെയിനില്‍ യാത്ര ചെയ്യാന്‍ റിസര്‍വേഷന്‍ നിര്‍ബന്ധമാണ്. ടിക്കറ്റുള്ളവര്‍ക്ക് മാത്രമാണ് റെയില്‍വേ സ്റ്റേഷനില്‍ പ്രവേശനം. പ്ലാറ്റ്ഫോം ടിക്കറ്റ് അനുവദിക്കില്ല. സീസണ്‍ ടിക്കറ്റുകളും പുനരാരംഭിച്ചിട്ടില്ല.

  • വേണാട് എക്സ്പ്രസ് പുറപ്പെട്ടിരുന്ന സമയത്താണ് തിരുവനന്തപുരം – എറണാകുളം സ്പെഷല്‍ ട്രെയിന്‍ സര്‍വീസ് നടത്തുക.
  • കോഴിക്കോട്- തിരുവനന്തപുരം ജനശതാബ്ദി എല്ലാ ദിവസവും സര്‍വീസ് നടത്തും.കണ്ണൂര്‍- തിരുവനന്തപുരം ജനശതാബ്ദി ആഴ്ചയില്‍ അഞ്ച് ദിവസം സര്‍വീസ് നടത്തും.
  • തിരുവനന്തപുരം – ന്യൂഡല്‍ഹി രാജധാനി എക്സ്പ്രസ് ആഴ്ചയില്‍ മൂന്നു ദിവസം സര്‍വീസ് നടത്തും.
  • നോണ്‍ എസി കോച്ചുകളോടു കൂടെ പ്രതിവാര ട്രെയിനായാണ് നിസാമുദ്ദീന്‍-എറണാകുളം തുരന്തോ എക്സ്പ്രസ്സ് സര്‍വീസ് നടത്തുക.

ട്രെയിനുകളുടെ സമയക്രമം

  • തിരുവനന്തപുരം – കോഴിക്കോട് ജനശതാബ്ദി(02075, 02076,) : തിരുവനന്തപുരത്തുനിന്ന് കോഴിക്കോട്ടേക്കുള്ള ജനശതാബ്‌ദി എക്സ്പ്രസ് ദിവസവും രാവിലെ 05.45ന് പുറപ്പെടും. മടക്കട്രെയിന്‍ കോഴിക്കോട് നിന്ന് ഉച്ചയ്ക്ക് 01.45ന് പുറപ്പെടും.
  • തിരുവനന്തപുരം – കണ്ണൂര്‍ ജനശതാബ്ദി ( 02081,02082 ): ചൊവ്വ, ശനി, ഒഴികെയുള്ള ദിവസങ്ങളില്‍ തിരുവനന്തപുരത്തുനിന്ന് ഉച്ചക്ക് 02.45ന് പുറപ്പെടുന്ന ജനശതാബ്‌ദി അര്‍ധരാത്രി കഴിഞ്ഞ 12.20ന് കണ്ണൂരിലെത്തും. ബുധന്‍, ഞായര്‍ ഒഴികെയുള്ള ദിവസങ്ങളില്‍ പുലര്‍ച്ചെ 04.50ന് കണ്ണൂരില്‍ നിന്ന് പുറപ്പെടുന്ന മടക്ക ട്രെയിന്‍ അന്നേദിവസം ഉച്ചയ്ക്ക് 02.45ന് തിരുവനന്തപുരത്തെത്തും.
  • എറണാകുളം- നിസാമുദീന്‍ മംഗള (02617,02618, ): എറണാകുളം ജങ്ഷനില്‍ നിന്ന്‌ പകല്‍ 1.15ന്‌ പുറപ്പെടും. മടക്ക ട്രെയിന്‍ ഡല്‍ഹി ഹസ്രത് നിസാമുദീനില്‍നിന്ന്‌ രാവിലെ 9.15ന്‌ തിരിക്കും. ജൂണ്‍ ഒന്നുമുതല്‍ എറണാകുളത്തുനിന്നും നാലു മുതല്‍ തിരിച്ച്‌ നിസാമുദ്ദീനില്‍ നിന്നും ട്രെയിന്‍ സര്‍വീസ് ആരംഭിക്കും. (മണ്‍സൂണ്‍ സമയക്രമം: എറണാകുളത്തുനിന്ന് രാവിലെ 10.50ന്. നിസാമുദ്ദീനില്‍ നിന്ന് രാവിലെ 09.15ന്.)
  • തിരുവനന്തപുരം-ലോകമാന്യ തിലക് നേത്രാവതി( 06345,06346 ) : തിരുവനന്തപുരത്തുനിന്ന്‌ പകല്‍ 9.30ന്‌ പുറപ്പെടും. മടക്ക ട്രെയിന്‍ മുംബൈ ലോക്‌മാന്യ തിലകില്‍നിന്ന്‌ പകല്‍ 11.40ന്‌. മണ്‍സൂണ്‍ സമയക്രമം ആരംഭിച്ചാല്‍ രാവിലെ 09.30ന് തിരുവനന്തപുരം സെന്‍ട്രലില്‍ നിന്ന് പുറപ്പെടും. തിരിച്ചുള്ള ട്രെയിന്‍ രാവിലെ 11.40ന് ലോകമാന്യ തിലകില്‍ നിന്ന് പുറപ്പെടും.
  • എറണാകുളം- നിസാമുദീന്‍ തുരന്തോ എക്സ്പ്രസ് (02284,02284): എറണാകുളം ജങ്ഷനില്‍ നിന്ന്‌ ചൊവ്വാഴ്‌ച രാത്രി 11.25ന്‌ പുറപ്പെടും. മടക്ക ട്രെയിന്‍ ശനിയാഴ്‌ച രാത്രി 9.35ന്‌ നിസാമുദീനില്‍നിന്ന്‌ രാത്രി 9.35ന്‌.
  • തിരുവനന്തപുരം -എറണാകുളം (06301, 06302): രാവിലെ 7.45ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെടും. മടക്ക ട്രെയിന്‍ ഉച്ചയ്ക്ക് ഒരുമണിക്ക് എറണാകുളം ജങ്ഷനില്‍ നിന്ന്

സ്റ്റോപ്പുകള്‍

  • തിരുവനന്തപുരം- കോഴിക്കോട് ജനശതാബ്‌ദി: ആലപ്പുഴ വഴിയാണ് തിരുവനന്തപുരം- കോഴിക്കോട് ജനശതാബ്‌ദി സര്‍വീസ് നടത്തുക. വര്‍ക്കല, കൊല്ലം, കായംകുളം, ആലപ്പുഴ, ചേര്‍ത്തല, എറണാകുളം ജങ്ഷന്‍, ആലുവ, തൃശൂര്‍, ഷൊറണൂര്‍, തിരുര്‍ എന്നിവിടങ്ങളില്‍ ട്രെയിന്‍ നിര്‍ത്തും.
  • തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദി: കോട്ടയം വഴിയാണ് സര്‍വീസ്. കൊല്ലം, കായംകുളം, മാവേലിക്കര, ചെങ്ങന്നൂര്‍, തിരുവല്ല, കോട്ടയം, എറണാകുളം ടൗണ്‍, തൃശൂര്‍, ഷൊറണൂര്‍, തിരൂര്‍, കോഴിക്കോട്,വടകര, തലശ്ശേരി എന്നീ സ്റ്റേഷനുകളില്‍ സ്റ്റോപ്പുണ്ടാവും.
  • എറണാകുളം-നിസാമുദ്ദീന്‍ മംഗള: ആലുവ, തൃശ്ശൂര്‍, ഷൊറണൂര്‍, പട്ടാമ്ബി, കുറ്റിപ്പുറം, തിരൂര്‍,പരപ്പനങ്ങാടി, ഫറോക്ക്, കോഴിക്കോട്, കൊയിലാണ്ടി, വടകര, തലശ്ശേരി, കണ്ണൂര്‍, പഴയങ്ങാടി, പയ്യന്നൂര്‍, നീലേശ്വരം, കാഞ്ഞങ്ങാട്, കാസര്‍ഗോഡ്, മംഗലൂരു ജങ്ഷന്‍, ഉടുപ്പി, കുന്ദാപുര, ഭട്കല്‍, കുംത, കാര്‍വാര്‍, മഡ്ഗാവ്, തിവിം, കങ്കവാലി, രത്നഗിരി, ചിപ്ലുന്‍, പന്‍വേല്‍, കല്യാണ്‍, ഇഗാത്പുരി, നാസിക് റോഡ്, മാന്‍മദ്, ഭുസാവാല്‍, ബുര്‍ഹാന്‍പൂര്‍, ഖണ്ഡ്വ, ഇറ്റാര്‍സി, ഭോപ്പാല്‍, ബിന,ഝാന്‍സി, ഗ്വാളിയോര്‍, മൊറേന, ആഗ്ര കന്റോമെന്റ്, മഥുര, ഫരീദാബാദ് എന്നീ സ്റ്റേഷനുകളിലാണ് എറണാകുളം നിസാമുദ്ദീന്‍ എക്സ്പ്രസ്സിന് സ്റ്റോപ്പുള്ളത്.
  • തിരുവനന്തപുരം- ലോകമാന്യതിലക് നേത്രാവതി:വര്‍ക്കല, കൊല്ലം, കരുനാഗപ്പള്ളി, കായംകുളം, ഹരിപ്പാട്, അമ്ബലപ്പുഴ, ആലപ്പുഴ, ചേര്‍ത്തല, എറണാകുളം ജങ്ഷന്‍,ആലുവ, തൃശ്ശൂര്‍, ഷൊറണൂര്‍, കുറ്റിപ്പുറം, തിരൂര്‍,പരപ്പനങ്ങാടി, കോഴിക്കോട്, വടകര, കണ്ണൂര്‍, കണ്ണപുരം, കാഞ്ഞങ്ങാട്, കാസര്‍ഗോഡ്, മംഗലൂരു ജങ്ഷന്‍, സൂരത്കല്‍, ഉടുപ്പി, കുന്ദാപുര, ബൈന്ദൂര്‍, ഭട്കല്‍, മുര്‍ഡേശ്വര്‍, കുംത, കാര്‍വാര്‍,കണകോണാ, മഡ്ഗാവ്, കര്‍മലി, തിവിം, കുദല്‍, രത്നഗിരി, ചിപ്ലുന്‍, ഖേദ്, പന്‍വേല്‍, താനെ എന്നീ സ്റ്റേഷനുകളിലാണ് തിരുവനന്തപുരം ലോകമാന്യതിലക് എക്സ്പ്രസ്സ് നിര്‍ത്തുക.
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top