വയനാട്: മാനന്തവാടിയില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനം നിരങ്ങി നീങ്ങി ദേഹത്തു കയറിയിറങ്ങി ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. പിലാക്കാവ് അടിവാരം പേഴുംകളത്തില്‍ ഖലീല്‍ അഹമ്മദ് (40 ആണ് മരിച്ചത്. സമീപം നിന്നിരുന്ന ഖദീജ (50) എന്ന സ്ത്രീക്കും പരിക്കേറ്റിട്ടുണ്ട്.വൈകുന്നേരം ആറ് മണിയോടെയായിരുന്നു സംഭവം.
ഖദീജയുടെ വീട് പണിക്ക് ഗുഡ്സ് വാഹനത്തില്‍ ചെങ്കല്ല് കൊണ്ടുപോകുമ്പോള്‍ മണ്റോഡില് കയറാതെ വന്നപ്പോള്‍ ഹാന്‍ഡ് ബ്രേക്ക് ഇട്ട് നിര്‍ത്തിയ ശേഷം കട്ട വയ്ക്കാന്‍ ഇറങ്ങിയതായിരുന്നു ഖലീല്‍. ഇതിനിടെ പിന്നോട്ട് നിരങ്ങിയിറങ്ങിയ വാഹനം ഇയാളുടെ ദേഹത്തിലൂടെ കയറിയിറങ്ങുകയായിരുന്നു. മരത്തിലിടച്ചാണ് വണ്ടിനിന്നത്. ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.