തിരുവനന്തപുരം: കേരള സർവകലാശാല പരീക്ഷകൾ ലോക്ഡൗണിനു ശേഷം നടത്തും. എല്ലാ ജില്ലകളിലും പരീക്ഷാ കേന്ദ്രങ്ങൾ ഉണ്ടായിരിക്കുമെന്നും പരീക്ഷാ തിയ്യതി പിന്നീട് അറിയിക്കുമെന്നും സർവകലാശാല അറിയിച്ചു.
മഹാത്മാഗാന്ധി സർവകലാശാല മേയ് 26 മുതൽ നടത്താനിരുന്ന എല്ലാ ബിരുദ, ബിരുദാനന്തര പരീക്ഷകളും മാറ്റിവച്ചു.പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് പരീക്ഷ കൺട്രോളർ അറിയിച്ചു.