Breaking News

ചരിത്ര നേട്ടവുമായി കേരള സർവകലാശാല;നാക് റീ അക്രഡിറ്റേഷനില്‍ എ പ്ലസ് പ്ലസ്

തിരുവനന്തപുരം:നാക് റീ അക്രഡിറ്റേഷനില്‍ കേരള സര്‍വകലാശാലയ്ക്ക് ചരിത്ര നേട്ടം. എ പ്ലസ് പ്ലസ് നേടിയാണ് കേരള സര്‍വകലാശാല ഗുണമേന്മാ വര്‍ധനവില്‍ അംഗീകാരം നേടിയത്.കേരളത്തില്‍ ഒരു സര്‍വകലാശാലയ്ക്ക് ആദ്യമായാണ് ഈ അംഗീകാരം ലഭിക്കുന്നത്. നേട്ടം കരസ്ഥമാക്കിയ കേരള സര്‍വകലാശാലയെ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു അഭിനന്ദിച്ചു.

മന്ത്രിയുടെ കുറിപ്പ്:

നമ്മുടെ സര്‍വ്വകലാശാലകളില്‍ ഗുണമേന്മാ വര്‍ദ്ധനവിനു വേണ്ടി നടക്കുന്ന ശ്രമങ്ങള്‍ ഉജ്ജ്വല നേട്ടങ്ങളിലൊന്ന് സമ്മാനിച്ചിരിക്കുന്നു.’നാക്’ അക്രഡിറ്റേഷനില്‍ 3.67 ഗ്രേഡ് പോയിന്റോടെ A ++ നേടി കേരള സര്‍വ്വകലാശാല ചരിത്രനേട്ടം കുറിച്ചു.

അഖിലേന്ത്യാ തലത്തില്‍ത്തന്നെയുള്ള മികച്ച ഗ്രേഡാണ് കേരള സര്‍വ്വകലാശാല കരസ്ഥമാക്കിയിരിക്കുന്നത്. ഗുണമേന്മാ വര്‍ദ്ധനവിനായി നടക്കുന്ന പരിശ്രമങ്ങളില്‍ ഊര്‍ജ്ജസ്വലമായി പങ്കുചേര്‍ന്ന് കേരളത്തിന് ദേശീയതലത്തില്‍ സമുന്നതസ്ഥാനം നേടിത്തന്ന കേരളസര്‍വ്വകലാശാലാ സമൂഹത്തെ ഹൃദയപൂര്‍വ്വം അഭിവാദനം ചെയ്യുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top