ഭോപ്പാല്‍: ബൈക്ക് തട്ടി പശുക്കിടാവ് ചത്ത സംഭവത്തില്‍ യുവാവിനെതിരെ വിചിത്ര ശിക്ഷ പുറപ്പെടുവിച്ച് നാട്ടുകൂട്ടം. പശുക്കിടാവ് ചത്തതിന് പ്രായശ്ചിത്തമായി തന്റെ 13 കാരിയായ മകളെ വിവാഹം കഴിപ്പിച്ചയയ്ക്കാനായിരുന്നു നാട്ടുകൂട്ടത്തിന്റെ ഉത്തരവ്.
മധ്യപ്രദേശിലെ വിധിഷ ജില്ലയിലെ പഥരി ഗ്രാമത്തിലാണ് സംഭവം. യുവാവ് ബൈക്ക് ഓടിക്കുന്നതിനിടെ ഓടിവന്ന പശുക്കിടാവ് ബൈക്കിനിടയില്‍ കുടുങ്ങി ചാകുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് ഖാപ് പഞ്ചായത്ത് യുവാവിനെ വിളിച്ചു വരുത്തി. എന്ത് ശിക്ഷയാണേലും ഏറ്റുവാങ്ങാമെന്ന് പറഞ്ഞതിനെ തുടര്‍ന്നാണ് പഞ്ചായത്ത് വിധി പുറപ്പെടുവിച്ചത്. ഇതിനെ തുടർന്ന് 13 കാരിയായ മകളെ വിവാഹം കഴിപ്പിച്ചയയ്ക്കാനുള്ള ഒരുക്കങ്ങൾ ഇയാള്‍ തുടങ്ങി. എന്നാല്‍ പ്രദേശത്തെ പോലീസിടപെട്ട് വിവാഹം തടയുകയായിരുന്നു.
കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:
https://chat.whatsapp.com/BJc0Xq2qnfqItFdCgqj2tx