ഒറ്റ പ്രസവത്തില്‍ ആറു കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്കി 22കാരി. അപൂര്‍വങ്ങളില്‍ അപൂര്‍വമായ സംഭവം ഭോപ്പാലിലെ ഷിയോപൂരിലാണ് നടന്നത്. ജനിച്ചയുടനെ 2 പെണ്‍കുഞ്ഞുങ്ങള്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. 4 ആണ്കുഞ്ഞുങ്ങള് നവജാത ശിശു പരിചരണ യൂണിറ്റില്‍ നിരീക്ഷണത്തിലാണ്. മരിച്ച കുഞ്ഞുങ്ങള്‍ക്ക് മറ്റ് കുഞ്ഞുങ്ങളെ അപേക്ഷിച്ച് ഭാരം കുറവായിരുന്നെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. 100 കോടിയില്‍ ഒരാള്‍ക്ക് മാത്രം സംഭവിക്കുന്ന അവസ്ഥയാണിതെന്ന് ഗൈനക്കോളജിസ്റ്റ് ഡോ. അരുണ കുമാര്‍ പറഞ്ഞു.
കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:
https://chat.whatsapp.com/BJc0Xq2qnfqItFdCgqj2tx