Breaking News

തമ്പാനൂരിലെ പിഎസ്‌സി​ പ​രി​ശീ​ല​ന കേ​ന്ദ്ര​ങ്ങ​ളി​ൽ വി​ജി​ല​ൻ​സ് റെ​യ്ഡ്

തി​രു​വ​ന​ന്ത​പു​രം:  തമ്പാനൂരിലെ പിഎസ്‌സി പ​രി​ശീ​ല​ന കേ​ന്ദ്ര​ങ്ങ​ളി​ൽ വി​ജി​ല​ൻ​സ് റെ​യ്ഡ്. സെ​ക്ര​ട്ട​റി​യേ​റ്റി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ പി​എ​സ്‌​സി പ​രി​ശീ​ല​ന കേ​ന്ദ്ര​ങ്ങ​ൾ ന​ട​ത്തു​ന്നു എ​ന്ന വി​വ​ര​ത്തെ തു​ട​ർ​ന്നാ​ണു റെ​യ്ഡ് നടത്തിയത്. ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ ക്ലാസെടുക്കുന്നതായി വിജിലന്‍സ് കണ്ടെത്തി. ഉദ്യോഗസ്ഥന്റെ വിവരങ്ങള്‍ വകുപ്പ് മേധാവിയെ അറിയിക്കും. രസീത് ബുക്ക്, പണം, ബാങ്ക് രേഖകള്‍ എന്നിവ പിടിച്ചെടുത്തു. സെ​ക്ര​ട്ടറി​യേറ്റ് പൊ​തു​ഭ​ര​ണ​വ​കു​പ്പി​ലെ അ​സി​സ്റ്റ​ന്‍റ്  ത​സ്തി​ക​യി​ൽ ജോ​ലി​നോ​ക്കു​ന്ന മൂ​ന്നു പേ​ർ​ക്കെ​തി​രെ​യാ​ണു പ​രാ​തി ഉ​യ​ർ​ന്ന​ത്. ഇ​തി​ൽ ര​ണ്ടു​പേ​ർ ദീ​ർ​ഘ​കാ​ല അ​വ​ധി​യെ​ടു​ത്താ​ണു പ​രി​ശീ​ല​ന കേ​ന്ദ്രം ന​ട​ത്തു​ന്ന​ത്. മ​റ്റു​ള്ള​വ​രു​ടെ പേ​രി​ലാ​ണ് ഇ​വ​ർ സ്ഥാ​പ​ന​ങ്ങ​ൾ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള​ത്. ആ​രോ​പ​ണ വി​ധേ​യ​രാ​യ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന ശുപാ​ർ​ശ ഫെബ്രു​വ​രി ആ​ദ്യം പി​എ​സ്‌​സി സെ​ക്ര​ട്ട​റി പൊ​തു​ഭ​ര​ണ​വ​കു​പ്പ് സെ​ക്ര​ട്ട​റി​ക്ക് ന​ൽ​കി​യി​രു​ന്നു. പൊ​തു​ഭ​ര​ണ​വ​കു​പ്പ് പ​രാ​തി വി​ജി​ല​ൻ​സി​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു. വി​ജി​ല​ൻ​സ് റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​കും തു​ട​ർ​ ന​ട​പ​ടി​ക​ൾ.

കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:

https://chat.whatsapp.com/BJc0Xq2qnfqItFdCgqj2tx

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top