അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനത്തിന്റെ ഭാഗമായി ട്വിറ്ററില്‍ അനുകൂലിച്ചും പ്രതികൂലിച്ചും ട്വീറ്റുകള്‍ വന്നുകൊണ്ടിരിക്കുന്നുണ്ട്. ഇതിനിടെയാണ് ട്രംപിനെ ബാഹുബലിയായി ചിത്രീകരിച്ചുകൊണ്ടുള്ള വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരിക്കുന്നത്. ഇത് സ്വയം ട്വീറ്റ് ചെയ്തിരിക്കുകയാണ് ട്രംപ്.
ഇന്ത്യയിലെ സുഹൃത്തുക്കള്‍ ചെയ്തതെന്ന കുറിപ്പോടെയാണ് ട്രംപ് വീഡിയോ ഷെയര്‍ ചെയ്തത്.ജിയോ രെ ബാഹുബലി എന്ന ഗാനരംഗത്തിലാണ് ബാഹുബലിയായി ട്രംപിനെ മോര്‍ഫ് ചെയ്തിരിക്കുന്നത്. അമേരിക്കന്‍ പ്രഥമ വനിത മെലാനിയ ട്രംപിനെയും ഇതില്‍ ചിത്രീകരിച്ചിട്ടുണ്ട്. രമ്യാകൃഷ്ണന്റെ ശിവകാമി ദേവിയെന്ന കഥാപാത്രമായാണ് മെലാനിയയെ മോര്‍ഫ് ചെയ്തിരിക്കുന്നത്. ഇന്ത്യയും അമേരിക്കയും ഒരുമിക്കുന്നു എന്ന സന്ദേശത്തോടെയാണ് വീഡിയോ അവസാനിക്കുന്നത്.
Look so forward to being with my great friends in INDIA! https://t.co/1jdk3AW6fG
— Donald J. Trump (@realDonaldTrump) February 22, 2020
കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:
https://chat.whatsapp.com/BJc0Xq2qnfqItFdCgqj2tx