കൊച്ചി: അമിത വേഗതയിൽ ഓവർടേക്ക് ചെയ്ത സൂപ്പർഫാസ്റ്റ് ബസ് ബൈക്കിലിടിച്ച് രണ്ട് സ്കൂൾ വിദ്യാർഥികൾ മരിച്ചു. പെരുമ്പാവൂർ കീഴില്ലത്ത് എം.സി റോഡിൽ രാത്രി 8.30 നാണ് അപകടം. ട്യൂഷൻ കഴിഞ്ഞ് മടങ്ങവെ ബൈക്കിൽ സൂപ്പർഫാസ്റ്റ് ഇടിക്കുകയായിരുന്നു. മണ്ണൂർ ഗാർഡിയൻ ഏഞ്ചൽസ് സ്കൂളിലെ പ്ലസ് ടു വിദ്യാർഥി ബേസിൽ മാത്യൂ, പട്ടിമറ്റം സ്വകാര്യ സ്കൂളിലെ പ്ലസ് ടു വിദ്യാർഥി ഗീവർഗീസ് എന്നിവരാണ് മരിച്ചത്. അപകടം നടന്ന ഉടനെ പെരുമ്പാവൂരിലെ സാൻജോ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷപെടുത്താനായില്ല. ഇരുവരും കീഴില്ലം തായ്ക്കര സ്വദേശികളാണ്.
ബൈക്ക് ഇടിച്ച് തെറിപ്പിച്ച ശേഷം നിയന്ത്രണം വിട്ട ബസ് സ്കോർപ്പിയോയിലേക്ക് ഇടിച്ചു കയറുകയായിരുന്നു.