Ernakulam

വാലെന്റൈൻസ് ഡേ പരിപാടിക്കിടെ ലോ കോളേജിൽ എസ്എഫ്ഐ- കെഎസ് യു പ്രവർത്തകർ ഏറ്റുമുട്ടി; 12 പേർക്ക് പരിക്ക്

കൊച്ചി: എറണാകുളം ലോ കോളേജിൽ എസ്എഫ്ഐ-കെ എസ് യു പ്രവർത്തകർ ഏറ്റുമുട്ടി. 12 പേർക്ക് പരിക്കേറ്റു. വാലെന്റൈൻസ് ഡേ പരിപാടിക്കിടെയാണ് സംഘർഷം. ആഘോഷം നടത്തുന്ന സ്ഥലത്തെചൊല്ലിയുള്ള തർക്കം സംഘർഷത്തിലെത്തുകയായിരുന്നെന്ന് റിപ്പോർട്ട്.രാവിലെ എസ്.എഫ്.ഐ. യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ലോ കോളേജില്‍ പുല്‍വാമ അനുസ്മരണം നടത്തിയിരുന്നു. അതേസമയം കെ.എസ്.യു. ഒരു തീറ്റമത്സരവും സംഘടിപ്പിച്ചിരുന്നു. ഈ രണ്ടു പരിപാടികളും ഒരേസമയത്ത് നടത്തുന്നതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. 

തങ്ങള്‍ നടത്തുന്ന പരിപാടിയിലേക്ക് എസ്.എഫ്.ഐക്കാര്‍ ഇരച്ചുകയറുകയായിരുന്നു എന്ന് കെ.എസ്.യു.പ്രവര്‍ത്തകര്‍ പറയുന്നു. അതേസമയം തങ്ങളെ ആക്രമിക്കാന്‍ കെ.എസ്.യുക്കാര്‍ പുറത്തുനിന്ന് ആളെ ഇറക്കിയെന്ന് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ആരോപിക്കുന്നുണ്ട്. വലിയ സംഘര്‍ഷമാണ് ലോ കോളേജ് കാമ്പസിനുളളില്‍ നടന്നത്. ഇരുകൂട്ടരും പട്ടിക കഷ്ണങ്ങളും ബാറ്റും സ്റ്റമ്പുമുപയോഗിച്ച് ഏറ്റുമുട്ടുകയായിരുന്നു. ഇരുസംഘടനകളിലെയും വിദ്യാര്‍ഥികള്‍ക്ക് അക്രമത്തില്‍ പരിക്കേറ്റിട്ടുണ്ട്. 

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top