കൊച്ചി:കോതമംഗലം പള്ളികേസിൽ റിവ്യൂ ഹർജികൾ ഹൈക്കോടതി വിധി പറയാൻ മാറ്റി.വിധി നടപ്പാക്കാൻ ഹർജിക്കാർ സുപ്രീംകോടതിയെയാണ് സമീപിക്കേണ്ടതെന്ന് സർക്കാർ കോടതിയിൽ വാദിച്ചു.
അധികാര പരിധിക്ക് പുറത്തുള്ള കേസിൽ ആണ് ഹൈക്കോടതി ഉത്തരവെന്ന് യാക്കോബായ സഭ വാദിച്ചു.
കോതമംഗലം പള്ളി ഏറ്റെടുത്ത് ഓർത്തഡോക്സ് വിഭാഗത്തിന് കൈമാറാത്തതിൽ ഉള്ള കോടതിയലക്ഷ്യ കേസ് നാളെ പരിഗണിക്കും