തീയേറ്ററുകളില്‍ ഹിറ്റായ ചിത്രം ‘കെട്ട്യോളാണെന്റെ മാലാഖ’യെ പ്രശംസിച്ച് സംവിധായകനും നടനുമായ ലാല്‍ ജോസ്. ചിത്രം ആസിഫ് അലിയുടെ കരിയര്‍ ബെസ്റ്റ് ആണെന്നാണ് ലാല്‍ജോസ് പറയുന്നത്.
അല്പം വൈകിയെങ്കിലും കെട്ട്യോളാണെന്റെ മാലാഖ കണ്ടു, ഒരു പുതിയ സംവിധായകന് വരവറിയിച്ചിരിക്കുന്നു. ആസിഫ് ഇത് നിന്റെ കരിയര്‍ ബെസ്റ്റാണ്. നിസ്സാം ബഷീറിനും അജി പീറ്റര്‍ തങ്കത്തിനും ആശംസകള്‍’. ലാല്‍ ജോസ് ഫെയ്സ്ബുക്കില്‍ കുറിച്ചു.