Entertainment

പൃഥ്വിരാജും ഇന്ദ്രജിത്തും ജയസൂര്യയും കുഞ്ചാക്കോ ബോബനും വേണ്ടെന്ന് വെയ്ക്കുന്ന തിരക്കഥകളാണ് എന്നെത്തേടി അധികവും വന്നത്: ആസിഫ് അലി

ആസിഫ് അലി അഭിനയ ജീവിതത്തിന്റെ ഒരു ദശാബ്ദം പിന്നിട്ടിരിക്കുകയാണ്. ഇപ്പോഴിതാ സിനിമയിലെ ജയപരാജയങ്ങളെക്കുറിച്ച് മനസ്സുതുറന്നിരിക്കുകയാണ് നടന്‍. 

സിനിമയില്‍ വന്നുകഴിഞ്ഞിട്ടാണ് സിനിമ എന്താണെന്ന് മനസിലാക്കിയത്. ഞാന്‍ കാണിച്ചുകൊണ്ടിരിക്കുന്നത് ഉഴപ്പാണെന്ന് എനിക്കറിയില്ലായിരുന്നു. മോശം സിനിമകള്‍ തേടിപ്പിടിച്ച് അഭിനയിക്കുന്ന ആളാണ് ഞാനെന്ന് ചിലര്‍ പറയാറുണ്ട്.

പൃഥ്വിരാജും ഇന്ദ്രജിത്തും ജയസൂര്യയും കുഞ്ചാക്കോ ബോബനും വേണ്ടെന്ന് വയ്ക്കുന്ന തിരക്കഥകളാണ് പണ്ട് എന്നെത്തേടി അധികവും വന്നത്. ഞാനത് എന്നെക്കൊണ്ട് പറ്റുന്ന രീതിയില്‍ നന്നായി ചെയ്തു. അന്ന് എനിക്ക് വേണ്ടി എഴുതപ്പെടുന്ന തിരക്കഥകള്‍ ഉണ്ടായിരുന്നില്ല. ആസിഫ് പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top