പോലീസ് ത്രില്ലറുമായി രാജീവ് രവി എത്തുന്നു. ‘കുറ്റവും ശിക്ഷയും’ എന്നാണ് ചിത്രത്തിന്റെ പേര്. ആസിഫ് അലിയാണ് ചിത്രത്തിലെ നായകന്. രണ്ട് ഘട്ടങ്ങളിലായി കേരളത്തിലും രാജസ്ഥാനിലുമായാണ് ചിത്രത്തിന്റെ ചിത്രീകരണം നടക്കുക. ജനുവരി 26ന് ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കും. ഫെബ്രുവരി അവസാനത്തോടെ ചിത്രീകരണം പൂര്‍ത്തിയാക്കാനാണ് തീരുമാനം.
പോലീസ് ത്രില്ലറുമായി ആസിഫ് അലി; രാജീവ് രവിയുടെ ‘കുറ്റവും ശിക്ഷയും’
By
January 22, 2020 12:47 pm