ബെയ്ജിംഗ്: ഭീതി പടര്‍ത്തി ചൈനയില്‍ കൊറോണ വൈറസ് കൂടുതല്‍ നഗരങ്ങളിലേക്ക് പടരുന്നു. വൈറസ് ബാധയേറ്റ് ചൈനയില്‍ മരണം മൂന്നായി. ഒരു ഇന്ത്യക്കാരിയിലുള്പ്പെടെ ഇരുനൂറിലേറെ പേരിലാണ് രോഗം ബാധിച്ചത്. വൈറസ് മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പടരുമെന്ന് ചൈനീസ് സര്‍ക്കാര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. വുഹാന്‍ നഗരത്തിലാണ് ഏറ്റവുമധികം പേര്‍ക്ക് രോഗം ബാധിച്ചതെന്നാണ് റിപ്പോര്‍ട്ട്. ബെയ്ജിംഗ്, ഷാങ്ഹായ്, ഷെന്‍ഷെന്‍ നഗരങ്ങളില്‍ രോഗം പടര്‍ന്നു പിടിക്കുകയാണ്.
ചൈനയില്‍ കൊറോണ പടരുന്നു; മരണം മൂന്നായി
By
January 21, 2020 12:38 pm