ഗവര്‍ണര്‍- സര്‍ക്കാര്‍ തര്‍ക്കത്തില്‍ പ്രതികരണവുമായി മുന്‍ ഗവര്‍ണര്‍ പി സദാശിവം. സര്‍ക്കാര്‍ കോടതിയെ സമീപിക്കുമ്പോള്‍ ഗവര്‍ണറുടെ അനുവാദം വാങ്ങേണ്ടതില്ല. മര്യാദയുടെ ഭാഗമായി വിവരങ്ങള്‍ അറിയിക്കാറുണ്ട്. ചര്‍ച്ച ചെയ്യാറുണ്ട്. സംസ്ഥാനത്തിന്റെ തലവന്‍ എന്ന നിലയില്‍ എല്ലാ കാര്യങ്ങളും അറിയിക്കേണ്ടതാണ്. നിയമമന്ത്രിയോ ചീഫ് സെക്രട്ടറിയോ അറിയിക്കണം. അങ്ങനെയാണ് തന്റെ കാലത്ത് നടന്നതെന്ന് സദാശിവം അറിയിച്ചു.
അനുവാദം വാങ്ങേണ്ടതില്ല; മര്യാദയുടെ പേരില്‍ വിവരങ്ങള്‍ അറിയിക്കണം; പ്രതികരണവുമായി പി സദാശിവം
By
January 21, 2020 12:21 pm