അംബാനിയുടെ ഗാരേജിലെ ഏറ്റവും വിലപിടിപ്പുള്ള കാറിന്റെ ചിത്രങ്ങളാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്. മുംബൈ നഗരത്തിലെത്തിയ റോള്‍സ് റോയ്സ് ഫാന്റത്തിന്റെ എട്ടാം തലമുറയായ ഫാന്റം എയ്റ്റ്സിന്റെ ചിത്രങ്ങളാണ് വൈറലായത്. 2019 ല്‍ മകന് ആകാശിന്റെ വിവാഹത്തിന്റെ ഭാഗമായി അംബാനി ഗാരേജില്‍ എത്തിച്ച വാഹനമാണിത്. കാറിന്റെ വിലയിലായിരിക്കും എല്ലാവരും ഞെട്ടുക. അംബാനിയുടെ ഗാരേജിലെ ഏറ്റവും വിലപിടിപ്പുള്ള വാഹനങ്ങളില്‍ ഒന്ന് തന്നെ ആവും ഇത്. 13.5 കോടി രൂപയാണ് വില.
ഫാന്റം എയ്റ്റിന് കരുത്തേകുക 6.75 ലീറ്റര്‍, വി 12, ടര്‍ബോചാര്‍ജ്ഡ് എന്‍ജിനാണ്. 563 ബി എച്ച് പി വരെയാണ് ഈ എന്ജിന് സൃഷ്ടിക്കുന്ന പരമാവധി കരുത്ത്. മണിക്കൂറില്‍ 250 കിലോമീറ്ററാണ് കാറിന്റെ പരമാവധി വേഗത.