ഗുരുവായൂര്‍: മക്കളുടെ വിവാഹ ക്ഷണക്കത്ത് ഗുരുവായൂരപ്പന്റെ സോപാനത്തില്‍ സമര്‍പ്പിച്ച് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്മാന് മുകേഷ് അംബാനി. ഇളയ മകന് ആനന്ദ് ആംബാനി, റിലയന്‍സ് ഡയറക്ടര്‍ പി.എം.എസ് പ്രസാദ് എന്നിവര്‍ക്കൊപ്പമാണ് മുകേഷ് അംബാനി ക്ഷേത്ര ദര്‍ശനത്തിനെത്തിയത്.
മകള്‍ ഇഷയും ആനന്ദ് പിരാമളുമായുള്ള വിവാഹം അടുത്തമാസം 12ന് മുംബൈയിലും മൂത്ത മകന് ആകാശ് അംബാനിയും ശ്ലോക മെഹ്ത്തയുമായുള്ള വിവാഹം ജനുവരിയിലുമാണ് നിശ്ചയിച്ചിരിക്കുന്നത്.
മുംബൈയില്‍ നിന്നു തിരുപ്പതി ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് പ്രത്യേക വിമാനത്തിലാണ് കൊച്ചിയിലെത്തിയത്. ഗുരുവായൂർ ദർശനം കഴിഞ്ഞ് 10ന് അദ്ദേഹം രാമേശ്വരം ക്ഷേത്രത്തിലേക്കു പോയി.