Breaking News

ജെ.എൻ.യു അക്രമങ്ങളിൽ പ്രതികരണവുമായി സണ്ണി ലിയോൺ

ദില്ലി: ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെ അധ്യാപകരെയും അനധ്യാപകരെയും വിദ്യാര്‍ത്ഥികളെയും പുറത്തു നിന്ന് എത്തിയ മുഖം മറച്ച ഗുണ്ടകൾ തല്ലിച്ചതച്ച സംഭവത്തിൽ സണ്ണിലിയോൺ പ്രതികരിച്ചു. അക്രമം കൂടാതെ പ്രശ്നങ്ങളിൽ രാജ്യം പരിഹാരം കാണണമെന്ന് സണ്ണിലിയോൺ പറഞ്ഞു.

അക്രമത്തിൽ താൻ വിശ്വസിക്കുന്നില്ല അക്രമങ്ങൾ കൂടാതെ ഉത്തരം കണ്ടെത്തുന്നതിൽ ആണ് കാര്യം.

അക്രമങ്ങളിൽ ഇരയാക്കപ്പെട്ടവർ മാത്രമല്ല അവരുടെ കുടുംബവും കൂടിയാണ് വേദനിക്കുന്നത്. കൂടാതെ ഈ ലോകത്തിൽ തങ്ങൾ സുരക്ഷിതരല്ലെന്ന വേദനയും അവർക്കുണ്ടാകുന്നൂ. അക്രമം വെടിയണമെന്ന് അപേക്ഷിക്കുകയാണ് എന്നും സണ്ണി ലിയോൺ  പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top