Latest News

പ്രതിശ്രുതവരനൊപ്പം സെൽഫിയെടുക്കുന്നതിനിടയിൽ കിണറ്റിൽ വീണ് യുവതിക്ക് ദാരുണാന്ത്യം

സെൽഫി എടുക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് കിണറ്റിൽ വീണ യുവതിക്ക് ദാരുണാന്ത്യം. ചെന്നൈയിലെ പട്ടബിറാമിലുള്ള ഒരു ഫാമിലാണ് സംഭവം നടന്നത്. മേഴ്‌സി സ്റ്റെഫി എന്ന യുവതിയാണ് മരിച്ചത്.
 മേഴ്സിയും തന്റെ പ്രതിശ്രുതവരനായ അപ്പുവുമായി ഫാം സന്ദർശിക്കുകയായിരുന്നു. ഫാമിലെ കിണറിന്റെ വശത്ത് നിന്ന് സെൽഫി എടുക്കാൻ മേഴ്സി ആ​ഗ്രഹം പ്രകടിപ്പിച്ചു. കിണറിന്റെ വശത്ത് വച്ചിരുന്ന ​ഗോവണിയിൽ ഇരുവരും സെൽഫി എടുക്കുന്നതിനായി കയറി. എന്നാൽ സെൽഫി എടുക്കുന്നതിനിടെ ​നിയന്ത്രണം നഷ്ടപ്പെട്ട മേഴ്സി കിണറ്റിൽ വീഴുകയായിരുന്നു.മേഴ്സിയെ രക്ഷിക്കുന്നതിനിടെ അപ്പുവും കിണറ്റിൽ വീണു. ശേഷം അപ്പുവിന്റെ നിലവിളികേട്ട് ഫാമിലെ ജോലിക്കാർ എത്തി അയാളെ രക്ഷിച്ചുവെങ്കിലും മേഴ്സിയെ കണ്ടെത്താനായില്ല. വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ അ​ഗ്നിശമന സേനാ​ഗംങ്ങൾ സംഭവസ്ഥലത്തെത്തിയെങ്കിലും മേഴ്സിയുടെ മൃതദേഹമാണ് കണ്ടെത്താനായത്.തിങ്കളാഴ്ചയാണ് സംഭവം നടന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top