Latest News

ഷാവോമി എംഐ നോട്ട് 10 നവംബര്‍ അഞ്ചിന് പുറത്തിറങ്ങുന്നു

ഷാവോമിയുടെ സിസി സ്മാര്‍ട്ഫോണ്‍ പരമ്പരയിലെ പുതിയൊരു മോഡല്‍ കൂടി പുറത്തിറങ്ങുന്നു , എംഐ സിസി9 പ്രോ. നവംബര്‍ അഞ്ചിന് ചൈനയില്‍ ഫോണ്‍ പുറത്തിറക്കും .അഞ്ച് ക്യാമറാ ലെന്‍സുകളാണ് ഫോണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് . അതില്‍ പ്രധാന സെന്‍സര്‍ 108 മെഗാപിക്സല്‍ റസലൂഷനിലുള്ളതായിരിക്കും . ക്യാമറയ്ക്ക് 5X ഒപ്റ്റിക്കല്‍ സൂം സൗകര്യവും ഉണ്ടാവും. സിസി9 പ്രോ സ്മാര്‍ട്ഫോണ്‍ എംഐ നോട്ട് 10 എന്ന പേരിലാണ് ആഗോള വിപണിയില്‍ അവതരിപ്പിക്കുക എന്ന് കമ്പനി അറിയിച്ചു .

നീല നിറത്തിലുള്ള ഫോണിന്റെ ടീസര്‍ പുറത്തുവിട്ടിട്ടുണ്ട് . ഇതില്‍ 108 എംപി എന്നും 5X സൂം എന്നും രേഖപ്പെടുത്തിയിരിക്കുന്നു. എംഐ സിസി9 പ്രോയില്‍ ലംമ്പമായാണ് ക്യാമറകള്‍ സ്ഥാപിച്ചിരിക്കുന്നത് .

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top