Automotive

3.1 സെക്കൻഡിൽ 100 കി.മീ വേഗം; ലംബോർഗിനി ഹുറാകാൻ ഇവൊ സ്പൈഡർ ഈ മാസം ഇന്ത്യയിൽ

ലംബോര്‍ഗിനി ഹുറാകാന്‍ ഇവോ സ്പൈഡര്‍ ഒക്ടോബര്‍ 10ന് ഇന്ത്യന്‍ വിപണിയില്‍ എത്തും. ഹുറാകാന്‍ ഇവോ കൂപ്പെയുടെ കണ്‍വേര്‍ട്ടബിള്‍ മോഡലാണ് ഇവോ സ്പൈഡര്‍. സ്റ്റാന്റേര്‍ഡ് ഹുറാകാന്‍ ഇവോ കൂപ്പെയ്ക്ക് 3.73 കോടി രൂപയായിരുന്നു ഇന്ത്യയിലെ എക്സ്ഷോറൂം വില. ഇതിനെക്കാള്‍ ഉയര്‍ന്ന വിലയായിരിക്കും ഇവോ സ്പൈഡറിന്.

640 എച്ച്‌പി മാസീവ് പവറും 600 എന്‍എം ടോര്‍ക്കുമേകുന്ന ഇവോ സ്പൈഡറിന് കരുത്തേകുന്നത് 5.2 ലിറ്റര്‍ വി10 എന്‍ജിനാണ്. 100 കിലോമീറ്റർ വേഗത്തിലേക്കു കുതിക്കാൻ ഇവൊ സ്പൈഡറിന് 3.1 സെക്കൻഡ് മതി. ഇവൊ കൂപ്പെയെ അപേക്ഷിച്ച് 0.2 സെക്കൻഡ് അധികമാണിത്. പരമാവധി വേഗം ഇരു മോഡലുകൾക്കും സമാനമാണ്, മണിക്കൂറിൽ 323.50 കിലോമീറ്റർ. ഇലക്ട്രോ ഹൈഡ്രോളിക് റൂഫ് ഫോള്ഡിങ് സംവിധാനത്തിന്റെ സാന്നിധ്യത്താൽ സ്പൈഡറിന് കൂപ്പെയെ അപേക്ഷിച്ച് 120 കിലോഗ്രാം അധിക ഭാരമുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top