മറ്റൊരു ഫെസ്റ്റിവല്‍ കാലത്തിന് ഒരുങ്ങുകയാണ് ഇന്ത്യ. പ്രമുഖ ഇ-കോമേഴ്സ് സ്ഥാപനങ്ങളായ ആമസോണിനും ഫ്ളിപ്പ് കാര്‍ട്ടിനും പുറമെ ദീപാവലി കാലം ഏറ്റെടുത്തിരിക്കുകയാണ് മൊബൈല്‍ ഫോണ്‍ രംഗത്തെ വമ്പന്മാരായ ഷവോമിയും. ‘ദിവാലി വിത്ത് എംഐ’ എന്ന പേരിലാണ് സ്പെഷ്യല്‍ സെയ്ല് ഷവോമി സംഘടിപ്പിക്കുന്നത്. കമ്പനിയുടെ വിവിധ ഫോണുകള്‍ക്ക് വമ്പന്‍ ഓഫറുകളുമായാണ് ഷവോമി ദീപാവലി കാലത്ത് ഉപഭോക്താക്കളിലേക്ക് എത്തുന്നത്. സെപ്റ്റംബര്‍ 28 മുതല്‍ ഒക്ടോബര്‍ നാല് വരെയാണ് ഷവോമിയുടെ സ്പെഷ്യല്‍ സെയ്ല്.
ചൈനീസ് സ്മാര്‍ട്ഫോണ്‍ നിര്‍മ്മാതാക്കളായ റെഡ്മി എച്ച്ഡിഎഫ്സി ബാങ്കുമായി സഹകരിച്ച് ഓരോ പര്‍ച്ചേസിലും പത്ത് ശതമാനം ഇന്സ്റ്റന്ര് ഡിസ്ക്കൗണ്ട് നല്കുന്നു. എച്ച്ഡിഎഫ്സി ബാങ്കിന്റെ ഡെബിറ്റ് കാര്‍ഡോ, ക്രെഡിറ്റ് കാര്‍ഡോ ഉപയോഗിച്ച് ഷവോമി ഫോണുകള്‍ വാങ്ങുമ്പോഴാണ് ഇന്‍സ്റ്റന്റ് ഡിസ്ക്കൗണ്ട് ലഭിക്കുന്നത്. ഇഎംഐ വഴി ഫോണെടുത്താലും ഇന്സ്റ്റന്ര് ഡിസ്ക്കൗണ്ട് ലഭിക്കും.