Automotive

എന്‍ഡേവറിനും ഫോര്‍ച്യൂണറിനും പുതിയ എതിരാളി; കിയ ടെല്യുറൈഡ് ഇന്ത്യയിലേക്ക്


സെല്‍റ്റോസിനു പിന്നാലെ പുതിയ നാലു മോഡലുകള്‍ കൂടി ഇന്ത്യയില്‍ അവതരിപ്പിക്കാനൊരുങ്ങി കിയ. ഇതില്‍ ടൊയോട്ടയുടെ ഫോര്‍ച്യൂണര്‍, ഫോര്‍ഡ് എന്‍ഡേവര്‍ തുടങ്ങിയ വാഹനങ്ങളുടെ എതിരാളിയായി കിയ അവതരിപ്പിക്കുന്ന ടെല്യുറൈഡിലേക്കാണ് വാഹന പ്രേമികള്‍ ഒന്നടങ്കമിപ്പോള്‍ ഉറ്റു നോക്കുന്നത്.

ഫോര്‍ച്യൂണറിനേയും ഫോര്‍ഡ് എന്‍ഡേവറിനേയും കടത്തിവെട്ടുന്ന കരുത്താണ് ടെല്യുറൈഡിനുള്ളത്. 3.8 ലിറ്റര്‍ വി6 പെട്രോള്‍ എന്‍ജിനാണ് ഇപ്പോള്‍ വിദേശനിരത്തുകളിലുള്ള ടെല്യുറൈഡിന് കരുത്തേകുന്നത്. 290 ബിഎച്ച്പി പവറും 355 എന്‍എം ടോര്‍ക്കുമാണ് എന്‍ജിന്‍ ഉത്പാദിപ്പിക്കുന്ന കരുത്ത്. എട്ട് സ്പീഡ് ഓട്ടോമാറ്റിക്കാണ് ഗിയര്‍ബോക്‌സ്. ഓള്‍ വീല്‍ ഡ്രൈവ് മോഡലായ ഈ എസ്.യു.വി അല്‍പ്പം വലിപ്പം കൂടിയ വാഹനവുമാണ്. 5000 എംഎം നീളവും 1990 എംഎം വീതിയും 1750 എംഎം ഉയരവുമാണ് വാഹനത്തിനുള്ളത്. 2900 എംഎം എന്ന ഉയര്‍ന്ന വീല്‍ബേസുമുണ്ട്. വിദേശത്തു നിന്നും ഇറക്കുമതി ചെയ്ത് ഇവിടെ അസംബിള്‍ ചെയ്തായിരിക്കും ടെല്യുറൈഡ് കിയ നിരത്തുകളിലെത്തിക്കുകയെന്നാണ് സൂചന.

 

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top