Kerala

പ്രതിഫലം ചോദിച്ചാല്‍ കൊല്ലുമത്രേ; രാജീവ് മേനോന്റെ വസതിക്ക് മുന്നില്‍ സത്യാഗ്രഹമിരിക്കുമെന്ന് മാധ്യമപ്രവര്‍ത്തകര്‍

കോട്ടയം: മിനര്‍വാ ടിവി സിഇഒ രാജീവ് മേനോന്റെ വധഭീഷണിക്കെതിരെ ഡിജിറ്റല്‍ മലയാളി മാധ്യമ പ്രവര്‍ത്തകര്‍ പ്രമേയം പാസാക്കി. ജോലി ചെയ്തിട്ട് പ്രതിഫലം നല്‍കാതെ കബളിപ്പിച്ച രാജീവ് മേനോന്റെ കാക്കനാടുള്ള ഫ്‌ളാറ്റിന് മുന്നില്‍ മരണം വരെ ഉപവാസമിരിക്കാനും മാധ്യമപ്രവര്‍ത്തകര്‍ തീരുമാനമെടുത്തു. രാജീവ് മേനോന്റെ കബളിപ്പിക്കലിനെതിരെ കോട്ടയം എസ്പിക്ക് പരാതി നല്‍കിയതില്‍ പ്രകോപിതനായാണ് രാജീവ് മേനോന്‍ ഡിജിറ്റല്‍ മലയാളി ചീഫ് എഡിറ്ററെ വിളിച്ച് വധഭീഷണി മുഴക്കിയത്. മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയുള്ള വധഭീഷണിയെ കോട്ടയം പ്രസ് ക്ലബ് അപലപിച്ചു.

 

ഡിജിറ്റല്‍ മലയാളി മാധ്യമ പ്രവര്‍ത്തകരുടെ പ്രമേയം


രാജീവ് മേനോന്റെ വിരട്ടലും ഭീഷണിയും ഇങ്ങോട്ട് വേണ്ട. അതങ്ങ് വീട്ടില്‍ വച്ചാല്‍ മതി. രാജീവിന്റെ ഭീഷണിക്ക് മുന്നില്‍ മുട്ടുവിറക്കുന്നവരല്ല ഞങ്ങള്‍ മാധ്യമ പ്രവര്‍ത്തകര്‍. നിന്റെ പണക്കൊഴുപ്പും ഗുണ്ടാസംഘങ്ങളും കൊണ്ട് എന്തും നേടാമെന്നു കരുതുന്നത് മണ്ടത്തരമാണ്. തരാനുള്ള പ്രതിഫലം മാന്യമായി തന്നിട്ടു പോകൂ മിസ്റ്റര്‍. പ്രതിഫലം ചോദിച്ചാല്‍ കൊല്ലുമത്രെ!



കേരളത്തില്‍ ഇത്തരത്തിലുള്ള മലിനമായ മാധ്യമ സംസ്‌കാരം വളര്‍ന്നു വരാന്‍ പൊതു സമൂഹവും മാധ്യമ ലോകവും അനുവദിക്കില്ല. ഞങ്ങളുടെ ചോരയും നീരും കണ്ണീരും വിറ്റ് കാശാക്കി തടിച്ചു കൊഴുത്തു സുഖിച്ചു ജീവിക്കാമെന്നു കരുതുന്നത് വ്യാമോഹമാണ്. ഇത് പാവപ്പെട്ടവരായ ആറു മാധ്യമ പ്രവര്‍ത്തകരുടെ ചോറാണ്. ഇതിലാണ് നീ മണ്ണു വാരിയിട്ടത്. പട്ടിണി കിടന്നും തെരുവില്‍ ഭിക്ഷ യാചിച്ചും ഞങ്ങള്‍ നിന്റെ കുതന്ത്രങ്ങള്‍ക്കെതിരെ പോരാടും. വ്യവഹാരപ്രിയനായ രാജീവ് നിരന്തരമായി കള്ളക്കേസും വക്കീല്‍ നോട്ടീസുമയച്ച് നിരന്തരമായി ഡിജിറ്റല്‍ മലയാളിയെ തകര്‍ക്കാന്‍ രംഗത്തിറങ്ങി. ഇതിനെതിരെ ഞങ്ങള്‍ പോരാടും. ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു. ധര്‍മ്മത്തിനും നീതിക്കും വേണ്ടിയാണ് ഞങ്ങള്‍ കര്‍മ്മം ചെയ്യുന്നത്. ഞങ്ങള്‍ ഡിജിറ്റല്‍ മലയാളി മാധ്യമ പ്രവര്‍ത്തകര്‍ കാക്കനാടുള്ള രാജീവ് മേനോന്റെ ഫ്‌ളാറ്റിനു മുന്നില്‍ മരണം വരെ ഉടന്‍ ഉപവാസമാരംഭിക്കും. ധര്‍മ്മം വിജയിക്കുക തന്നെ ചെയ്യും. നിസ്സഹായരായ ഞങ്ങളുടെ നിശ്ശബ്ദമായ നിലവിളി തലമുറകളോളം രാജീവ് മേനോന്‍ നിന്നെ, പിന്തുടരും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top