Latest News

ചെളി നിറഞ്ഞ കിണറില്‍ വീണ് കാട്ടാന; കുടുങ്ങി കിടന്നത് 2 മണിക്കൂര്‍- വീഡിയോ

ഭുവനേശ്വര്‍: ചെളി നിറഞ്ഞ കിണറില്‍ വീണ കാട്ടാനയെ രക്ഷിക്കുന്ന വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. 2 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിന് ഒടുവിലാണ് ആനയെ രക്ഷിച്ചത്. ഒഡീഷയിലെ സുന്ദര്‍ഗണ്ഡിലാണ് സംഭവം. രക്ഷപ്പെടാന്‍ കഴിയാതെ ആന 2 മണിക്കൂറോളമാണ് വെളളത്തില്‍ കിടന്നത്. രക്ഷപ്പെടാന്‍ കിണഞ്ഞു ശ്രമിച്ചെങ്കിലും അതിനു സാധിക്കാതെ ആന ക്ഷീണിച്ചു കിടക്കുന്നത് വീഡിയോയില്‍ കാണാം.

ചുറ്റും നാട്ടുകാര്‍ തടിച്ചുകൂടിയിട്ടുമുണ്ട്. ആനയെ മുകളിലേക്ക് കയറ്റാന്‍ വേണ്ടി വനംവകുപ്പും നാട്ടുകാരും ചേര്‍ന്ന് രക്ഷാദൗത്യം ഏറ്റെടുക്കുന്നതും കാണാം. ആനയെ കയറിട്ട് വലിച്ചാണ് മുകളിലേക്ക് കൊണ്ടുവരുന്നത്. നിരന്തര പരിശ്രമത്തിലൂടെയാണ് ആനയെ മുകളില്‍ എത്തിച്ചത്. തുടര്‍ന്ന് രക്ഷപ്പെട്ട ആന കാട്ടിലേക്ക് ഓടി നീങ്ങുകയാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top