Latest News

മോദിക്ക് നേരെ ചാവേര്‍ ആക്രമണം നടത്തുമെന്ന് പാക് ഗായികയുടെ ഭീഷണി

ലാഹോര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നേരെ ചാവേര്‍ ആക്രമണം നടത്തുമെന്ന ഭീഷണിയുമായി പാക് ഗായിക റാബി പിര്‍സാദ. കശ്മീരിന്റെ പ്രത്യേക പദവി(ആര്‍ട്ടിക്കിള്‍ 370) റദ്ദാക്കിയതിനെതിരെ ശരീരത്തില്‍ സ്‌ഫോടക വസ്തുക്കള്‍ കെട്ടിവച്ചായിരുന്നു റാബി പിര്‍സാദയുടെ ആത്മഹത്യാ ഭീഷണി. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിന് നിരവധി ലൈക്കുകളും ധാരാളം റീട്വീറ്റുകളും ലഭിച്ചു.

മുന്‍പും പെരുമ്പാമ്പിനെ ഉപയോഗിച്ച് പ്രധാനമന്ത്രിയെ വെല്ലുവിളിച്ചതിന് പിര്‍സാദയ്‌ക്കെതിരെ കേസ് നിലവിലുണ്ട്. നാലു പെരുമ്പാമ്പുകളെയും വിഷസര്‍പ്പങ്ങളെയും പ്രത്യേക സമ്മാനമായി നരേന്ദ്രമോദിക്ക് നല്‍കുമെന്നായിരുന്നു റാബി വീഡിയോയിലൂടെ പറഞ്ഞത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top