Kerala

നാളെ അഞ്ച് മണ്ഡലങ്ങള്‍ പോളിംഗ് ബൂത്തിലേക്ക്; ഇന്ന് നിശബ്ദ പ്രചാരണം

കൊച്ചി: വട്ടിയൂര്‍ക്കാവ് മുതല്‍ മഞ്ചേശ്വരം വരെ അഞ്ച് മണ്ഡലങ്ങള്‍ നാളെ പോളിംഗ് ബൂത്തിലേക്ക്. ഇന്ന് നിശബ്ദ പ്രചാരണവും. കഴിഞ്ഞ ഒരു മാസമായി തുടരുന്ന  രാഷ്ട്രീയ പോരാട്ടത്തിന്റെ പരസ്യപ്രചാരണത്തിനാണ് കൊടിയിറങ്ങിയത്. പ്രചരണ രംഗത്തെ അവസാന മണിക്കൂറില്‍ അഞ്ചു മണ്ഡലങ്ങളിലും മുന്നണികള്‍ കൊട്ടിക്കലാശം നടത്തി. എറണാകുളം, മഞ്ചേശ്വരം, വട്ടിയൂര്‍ക്കാവ്, അരൂര്‍, കോന്നി എന്നി മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. തിങ്കളാഴ്ച രാവിലെ ഏഴു മുതല്‍ വൈകുന്നേരം ആറുവരെ നടക്കുന്ന വോട്ടെടുപ്പില്‍ അഞ്ചു മണ്ഡലങ്ങളിലായി 9,57,509 വോട്ടര്‍മാരാണു വിധിയെഴുതുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top