Food

നാലുമണി ചായക്കൊപ്പം ടയര്‍ പൊരിയും തക്കാരപ്പെട്ടിയും

തക്കാരപ്പെട്ടി

ടയര്‍ പൊരി

ആവശ്യമുള്ള സാധനങ്ങള്‍:

എല്ലില്ലാത്ത ചിക്കന്‍- 200 ഗ്രാം

സവാള- 1 എണ്ണം (കൊത്തിയരിഞ്ഞത്)

ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്- 1 ടീസ്പൂണ്‍

മഞ്ഞള്‍പൊടി- കാല്‍ ടീസ്പൂണ്‍ മുളകുപൊടി

മുളകുപൊടി- 1-2 ടീസ്പൂണ്‍

കുരുമുളകുപൊടി- അര ടീസ്പൂണ്‍

ഗരം മസാലപ്പൊടി- കാല്‍ കാല്‍ ടീസ്പൂണ്‍

പച്ചമുളക്- 1-2 എണ്ണം

മല്ലിയില

ബ്രഡ്- 10 സ്ലൈസസ്

മുട്ട- 1 എണ്ണം

ഉപ്പ് പാകത്തിന്

എണ്ണ- 5 ടേബിള്‍ സ്പൂണ്‍


തയ്യാറാക്കുന്ന വിധം

ചെ​റി​യ ക​ഷ​ണ​ങ്ങ​ളാ​ക്കി, ക​ഴു​കി വൃ​ത്തി​യാ​ക്കി​യ ചി​ക്ക​ൻ  അ​ൽ​പം മ​ഞ്ഞ​ൾ​പൊ​ടി​യും കു​രു​മു​ള​കു​പൊ​ടി​യും ഉ​പ്പും ചേ​ർ​ത്ത് പാ​ക​ത്തി​ന് വേ​വി​ച്ച്, പി​ച്ചി (crush ചെ​യ്ത്) മാ​റ്റി​വെ​ക്കു​ക. പാ​നി​ൽ ര​ണ്ട്​ ടേ​ബ്​​ൾ സ്​​പൂ​ൺ എ​ണ്ണ ചൂ​ടാ​ക്കി സ​വാ​ള, പ​ച്ച​മു​ള​ക്, ഇ​ഞ്ചി, വെ​ളു​ത്തു​ള്ളി പേ​സ്​​റ്റ്, അ​ൽ​പം ഉ​പ്പ് ചേ​ർ​ത്ത് വ​ഴ​റ്റു​ക. പൊ​ടി​ക​ളെ​ല്ലാം ചേ​ർ​ത്ത് ന​ന്നാ​യി വ​ഴ​റ്റി, വേ​വി​ച്ച ചി​ക്ക​ൻ ചേ​ർ​ത്ത് ഇ​ള​ക്കി, മ​ല്ലി​യി​ല ചേ​ർ​ത്ത് തീ ​ഓ​ഫാ​ക്കു​ക. മു​ട്ട ഉ​പ്പും, ര​ണ്ടു നു​ള്ള് കു​രു​മു​ള​കു​പൊ​ടി​യും ചേ​ർ​ത്ത്​ അ​ടി​ച്ചു​വെ​ക്കു​ക.

​ബ്രെഡ് അ​രി​കു​ക​ളെ​ല്ലാം മു​റി​ച്ച്, ചെ​റി​യ ഒ​രു മൂ​ടി​കൊ​ണ്ടോ (അ​ട​പ്പ്) ഗ്ലാ​സ് കൊ​ണ്ടോ വ​ട്ട​ത്തി​ൽ മു​റി​ച്ച്, അ​തി​ൽ ഒ​ന്നി​ൽ മ​സാ​ല കു​റ​ച്ച് വെ​ച്ച്, മ​റ്റേ ബ്രെഡ് സ്ലൈസ് കൊ​ണ്ട്​ അ​ട​ക്കു​ക. പി​ന്നീ​ട്  മു​ട്ട​ക്കൂ​ട്ടി​ൽ, ആ​ദ്യം ബ്രെഡിന്റെ സൈ​ഡു​ക​ളി​ൽ  മു​ക്കി, എ​ണ്ണ ചൂ​ടാ​ക്കി​യ പാ​നി​ൽ ബ്രെഡിന്റെ സൈ​ഡു​ക​ൾ ഒ​ന്ന് ചൂ​ടാ​ക്കി​യ ശേ​ഷം അ​തി​നെ മു​ഴു​വ​നാ​യും മു​ട്ട​ക്കൂ​ട്ടി​ൽ മു​ക്കി, ചെ​റു​തീ​യി​ൽ വെ​ച്ച് ഷാ​ലോ ഫ്രൈ ​ചെ​യ്തെ​ടു​ക്കു​ക. 

തക്കാരപ്പെട്ടി

ചി​ക്ക​ൻ- 200 ഗ്രാം​

സവാള- 1 എ​ണ്ണം (കൊ​ത്തി​യ​രി​ഞ്ഞ​ത്)

ഇ​ഞ്ചി, വെ​ളു​ത്തു​ള്ളി പേ​സ്​​റ്റ്​​- 1 ടീ​സ്​​പൂ​ൺ, 

മ​ഞ്ഞ​ൾ​പൊ​ടി- കാ​ൽ ടീ​സ്​​പൂ​ൺ

മു​ള​കു​പൊ​ടി- 1- 2 ടീ​സ്​​പൂ​ൺ  

കു​രു​മു​ള​കു​പൊ​ടി- അ​ര ടീ​സ്​​പൂ​ൺ

ഗ​രം മ​സാ​ല​പ്പൊ​ടി- കാ​ൽ ടീ​സ്​​പൂ​ൺ

പ​ച്ച​മു​ള​ക്- 1-2 എ​ണ്ണം, ​

ബ്രെഡ്- 10 സ്ലൈ​സ​സ്​

ക​ട​ല​മാ​വ്- 5 ടേ​ബ്​​ൾ സ്​​പൂ​ൺ

ബ്രെഡ് പൊ​ടി ആ​വ​ശ്യ​ത്തി​ന് 

ഉ​പ്പ്- പാ​ക​ത്തി​ന് 

എ​ണ്ണ വ​റു​ക്കാ​ൻ- ആ​വ​ശ്യ​ത്തി​ന്

തയ്യാറാക്കുന്ന വിധം

ക​ഴു​കി വൃ​ത്തി​യാ​ക്കി​യ ചി​ക്ക​ൻ (എ​ല്ലി​ല്ലാ​ത്ത) അ​ൽ​പം മ​ഞ്ഞ​ൾ​പൊ​ടി​യും കു​രു​മു​ള​കു​പൊ​ടി​യും ഉ​പ്പും ചേ​ർ​ത്ത് പാ​ക​ത്തി​ന് വേ​വി​ച്ച്, crush ചെ​യ്ത് മാ​റ്റി​വെ​ക്കു​ക. പാ​നി​ൽ ര​ണ്ട്​ ടേ​ബ്​​ൾ സ്​​പൂ​ൺ എ​ണ്ണ ചൂ​ടാ​ക്കി സ​വാ​ള, പ​ച്ച​മു​ള​ക്, ഇ​ഞ്ചി, വെ​ളു​ത്തു​ള്ളി പേ​സ്​​റ്റ്, അ​ൽ​പം ഉ​പ്പ് ചേ​ർ​ത്ത് വ​ഴ​റ്റു​ക. പൊ​ടി​ക​ളെ​ല്ലാം ചേ​ർ​ത്ത് ന​ന്നാ​യി വ​ഴ​റ്റി, വേ​വി​ച്ച ചി​ക്ക​നും ചേ​ർ​ത്ത് ഇ​ള​ക്കി, മ​ല്ലി​യി​ല ചേ​ർ​ത്ത് തീ ​ഓ​ഫാ​ക്കു​ക. ക​ട​ല​മാ​വ് അ​ൽ​പം ഉ​പ്പും പാ​ക​ത്തി​ന് വെ​ള്ള​വും ചേ​ർ​ത്ത് ക​ട്ട​യി​ല്ലാ​തെ ക​ല​ക്കി​വെ​ക്കു​ക. ​

ബ്രെഡ് അ​രി​കു​ക​ളെ​ല്ലാം മു​റി​ച്ച്, ര​ണ്ടാ​ക്കി മു​റി​ച്ച്, അ​തി​ൽ ഒ​ന്നി​ൽ മ​സാ​ല കു​റ​ച്ചു​വെ​ച്ച്, മ​റ്റേ ബ്രെഡ് സ്ലൈസ് ​ കൊ​ണ്ട്​ അ​ട​ക്കു​ക. പി​ന്നീ​ട് ഒ​രു സ്പൂ​ൺ കൊ​ണ്ട് ക​ട​ല​മാ​വ് മി​ശ്രി​തം ബ്രെഡിന്റെ സൈ​ഡു​ക​ളി​ൽ ആ​ദ്യ​വും, പി​ന്നീ​ട് മു​ഴു​വ​നാ​യും തേ​ച്ചു​പി​ടി​പ്പി​ച്ച്, ബ്രെഡ് പൊ​ടി​യി​ൽ ന​ന്നാ​യി കോ​ട്ട് ചെ​യ്ത് ചൂ​ടാ​യ എ​ണ്ണ​യി​ൽ മീ​ഡി​യം തീ​യി​ൽ വ​റു​ത്ത് കോ​രാ​വു​ന്ന​താ​ണ്. 

കടപ്പാട്; മാധ്യമം

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top