Food

ഓണമല്ലേ, കിടിലൻ ചക്ക പ്രഥമൻ തയ്യാറാക്കാം

ചക്ക കൊണ്ട് പലതരത്തിലുള്ള വിഭവങ്ങള്‍ നമ്മള്‍ ഉണ്ടാക്കാറുണ്ട്. ഇവയില്‍ നിന്നെല്ലാം തികച്ചും വ്യത്യസ്തമായൊരു വിഭവമാണ് ചക്ക പ്രഥമന്‍.

ഉരുളിയിലേക്ക് അര ലിറ്റര്‍ വെള്ളം ഒഴിച്ച് തിളപ്പിക്കുക. നന്നായി തിളച്ചവെള്ളത്തിലേക്ക് കനം കുറച്ച് അരിഞ്ഞ് വച്ചിരിക്കുന്ന വരിക്ക ചക്ക ചേര്‍ത്ത് ഇളക്കി കൊടുക്കാം. ചക്ക നന്നായി വെന്തു കഴിയുമ്പോള്‍ അതിലേക്ക് ഒരു സ്പൂണ്‍ നെയ്യ് ചേര്‍ത്ത് വഴറ്റുക. ശേഷം ശര്‍ക്കര പാനി ചേര്‍ത്ത് നന്നായി വഴറ്റാം.

അതിനുശേഷം നന്നായി തിളക്കുമ്പോള്‍ തേങ്ങയുടെ രണ്ടാംപാല്‍ ചേര്‍ത്ത് ഇളക്കികൊടുക്കാം. അതിലേക്ക് കുതിര്‍ത്തു വച്ചിരിക്കുന്ന ചൗവ്വരിയും ചേര്‍ക്കാം. ശേഷം ചുക്കും ഏലക്കായും ജീരകവും ചേര്‍ത്ത് പൊടിച്ചെടുത്ത പൊടി ഒന്നാംപാലില്‍ ചേര്‍ത്ത് നന്നായി യോജിപ്പിച്ച് വെള്ളം വറ്റി പാകമായ പായസകൂട്ടിലേക്ക് ചേര്‍ത്ത് ഇളക്കികൊടുക്കാം.

ഒന്നാംപാല്‍ ചേര്‍ത്ത് കഴിഞ്ഞാല്‍ തിളക്കാന്‍ അനുവദിക്കേണ്ട. നന്നായി ചൂടായ ശേഷം അടുപ്പില്‍ നിന്നും വാങ്ങി വയ്ക്കാം. പായസത്തിന്റെ രുചി ഇരട്ടിയാക്കുന്നതിനുള്ള പങ്ക് കശുവണ്ടി പരിപ്പിനും ഉണക്ക മുന്തിരിക്കുമാണ്. പാത്രത്തില്‍ നെയ്യ് ഒഴിച്ച് ആവശ്യത്തിന് കശുവണ്ടിയും ഉണക്ക മുന്തിരിയും വറുത്തുകോരി ചക്ക പ്രഥമനിലേക്ക് ചേര്‍ക്കാം. മധുരവും രുചിയും നിറഞ്ഞ ചക്ക പ്രഥമന്‍ തയ്യാറായി കഴിഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top