ന്യൂഡല്‍ഹി: രാജ്യത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധി തുടരുന്നതില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ആനന്ദ് ശര്‍മ. പ്രതിസന്ധികള്‍ നേരിടാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല. 35 ലക്ഷം പേര്‍ക്കാണ് വാഹനരംഗത്ത് മാത്രം തൊഴില്‍ നഷ്ടമായത്. ടെക്സ്റ്റൈല്‍ കമ്പനികള്‍ പലതും അടച്ചുപൂട്ടുകയാണെന്നും ആനന്ത് ശര്‍മ പറഞ്ഞു.
രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ വലിയ പ്രതിസന്ധിയിലേക്കു നീങ്ങുകയാണെന്ന റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ദ്വൈമാസ റിപ്പോര്‍ട്ടും മത്സരക്ഷമതയില്‍ രാജ്യം കൂടുതല്‍ പിന്നിലേക്കു പോകുന്നതായ ലോക സാമ്പത്തിക ഫോറത്തിന്റെ (ഡബ്ല്യുഇഎഫ്) കണ്ടെത്തലും പുറത്തുവന്നതിനു പിന്നാലെയാണ് വിമര്‍ശനവുമായി കോണ്‍ഗ്രസ് പാര്‍ട്ടി രംഗത്തെത്തിയത്.