ന്യൂഡല്‍ഹി: തീവണ്ടിയിലെ ഭക്ഷണത്തെക്കുറിച്ച് പരാതിയില്ലാത്തവരില്ല. അത് പരിഹരിക്കാനുള്ള തയ്യാറെടുപ്പിലാണ് റെയില്‍വെ.ഭക്ഷണ പായ്ക്കറ്റിനുമേല്‍ ബാര്‍കോഡ് ചേര്‍ക്കുക, ഭക്ഷണം വിതരണം ചെയ്യുന്ന സ്ഥാപനത്തിന്റെ പേര്, പാക്ക് ചെയ്ത തിയതി എന്നിവ ഉള്‍പ്പെടുത്തുക തുടങ്ങിയ പരീക്ഷണങ്ങള്‍ക്കാണ് റെയില്‍വെയുടെ ശ്രമം.പരീക്ഷണാടിസ്ഥാനത്തില്‍ ചില സ്ഥലങ്ങളില്‍ ഇത് ഉടനെ നടപ്പാക്കും. പിന്നീട് രാജ്യമൊട്ടാകെ ഇത് വ്യാപിപ്പിക്കുമെന്ന് ലോക്സഭയില്‍ മന്ത്രി പിയൂഷ് ഗോയല്‍ വ്യക്തമാക്കി.
ട്രെയിനുകളില്‍ തയ്യാറാക്കുന്ന ഭക്ഷണം പരിശോധിക്കാന്‍ ഭക്ഷ്യ സുരക്ഷാ സൂപ്പര്‍വൈസര്‍മാരെ നിയമിക്കും. ഇടക്കിടെ റെയില്‍വെ ഉന്നത ഉദ്യോഗസ്ഥരുടെ അപ്രതീക്ഷിത സന്ദര്‍ശനങ്ങളും ഏര്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.