പ്രമുഖ മൊബൈല്‍ ഫോണ്‍ നിര്‍മാതാക്കളായ നോക്കിയയുടെ ഏറ്റവും പുതിയ മോഡലായ നോക്കിയ 6.2 ഇന്ത്യയില്‍. 6.3 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്പ്ലേയോടെ എത്തുന്ന ഫോണിന്റെ പ്രധാന സവിശേഷതകളില്‍ ഒന്ന് ട്രിപ്പിള്‍ ക്യാമറയാണ്.
The wait is finally over! Presenting the all-new Nokia 6.2. #UpgradeYourView, upgrade your experience. Buy now from https://t.co/dyNdyweExq pic.twitter.com/b9hRQbNZOv
— Nokia Mobile India (@NokiamobileIN) October 11, 2019
3500mAh ബാറ്ററിയില്‍ രണ്ടു ദിവസം വരെ പ്രവര്‍ത്തിക്കാന്‍ സാധിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. സ്നാപ്ഡ്രാഗന്‍ 636 പ്രൊസസറിലാണ് ഫോണിന്റെ പ്രവര്‍ത്തനം. ഗൂഗിളിന്റെ ആണ്‍ഡ്രോയിഡ് 9 പൈയില്‍ എത്തുന്ന ഫോണ്‍ ആണ്ഡ്രോയ്ഡി 10ലേക്ക് അപ്ഗ്രേഡ് ചെയ്യാനും സാധിക്കും. ഫോണിന്റെ ഇന്ത്യയിലെ വില 15,999 രൂപയാണ്. റിപ്പോര്‍ട്ട് പ്രകാരം എച്ച്ഡിഎഫ്സി ബാങ്കിന്റെ ക്രെഡിറ്റ് കാര്‍ഡോ ഡെബിറ്റ് കാര്‍ഡോ ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി ഫോണ്‍ വാങ്ങുന്നവര്‍ക്ക് പത്ത് ശതമാനം ഡിസ്ക്കൗണ്ടും ലഭിക്കും.