Kerala

ജോളിയുടെ പേരില്‍ സ്ത്രീകളെ മൊത്തം ആക്ഷേപിച്ചുകൊണ്ടുള്ള ട്രോളുകള്‍ വേദനാജനകം: വനിതാ കമ്മീഷന്‍


തിരുവനന്തപുരം: കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട്  സ്ത്രീകളെ മൊത്തം അടച്ചാക്ഷേപിച്ചു കൊണ്ടുള്ള ട്രോളുകളും പരിഹാസങ്ങളും വേദനാജനകമാണെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍. അറസ്റ്റിലായ ജോളിയുടെ പേരിലാണ് ഇത്തരം ട്രോളുകള്‍. തെറ്റ് ചെയ്തവര്‍ ശിക്ഷിക്കപ്പെടണമെന്നും പുരുഷന്‍മാര്‍ നടത്തുന്ന കൊലപാതകങ്ങളുടെ പേരില്‍ പുരുഷ സമൂഹത്തെ മൊത്തത്തില്‍ ആരും ആക്ഷേപിക്കാറില്ലെന്നും കമ്മീഷന്‍ പറഞ്ഞു. 

നിരവധി പുരുഷന്‍മാര്‍ കാമുകിമാരേയും ഭാര്യമാരേയും ആസിഡൊഴിച്ചും പെട്രോളൊഴിച്ചും കുത്തിയും വെട്ടിയും കൊല ചെയ്തിട്ടുണ്ടെന്നും എന്നാല്‍ ഇതിന്റെ പേരില്‍ പുരുഷ സമൂഹത്തെ മുഴുവനായി കൊലയാളികളായി ആരും മുദ്രകുത്തിയിട്ടില്ലെന്നും അവര്‍ പറഞ്ഞു. വനിതാ കമ്മീഷന്‍ അംഗങ്ങളായ ഷാഹിദാ കമാല്‍, ഇ.എം രാധ എന്നിവര്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top