കോഴിക്കോട്: സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ കൂടത്തായി കൊലപാതക കേസിലെ മുഖ്യ പ്രതി ജോളിയെ ചോദ്യം ചെയ്യും. ജോളിയെ വടകര റൂറൽ എസ് പി ഓഫിസിൽ എത്തിക്കും.ഡിജിപി രാവിലെ പൊന്നാമറ്റം വീട് സന്ദർശിച്ചു. കേസ് തെളിയിക്കൽ വെല്ലുവിളിയെന്ന് ഡിജിപി പറഞ്ഞു.കൊല നടന്നതായി കണ്ടെത്തി. പക്ഷെ തെളിവ് ശേഖരണം വലിയ വെല്ലുവിളിയാണ് പോലീസിനെന്നും ഡിജിപി പറഞ്ഞു.ഇതുവരെയുള്ള അന്വേഷണം തൃപ്തികരമാണെന്നും ഡിജിപി പറഞ്ഞു
ജോളിയെ ഡിജിപി ചോദ്യം ചെയ്യും;കേസ് തെളിയിക്കൽ വെല്ലുവിളിയെന്ന് ഡിജിപി
By
October 12, 2019 10:20 am