നടി സായിപല്ലവിയുടെ ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. ഗ്രീന്‍ ഇന്ത്യ ചലഞ്ചുമായി ബന്ധപ്പെട്ട് ട്രീ ചലഞ്ച് ഏറ്റെടുത്തിരിക്കുകയാണ് താരം. ചലഞ്ച് ഏറ്റെടുത്ത് മരം നടുന്ന ദൃശ്യമാണ് താരം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. ഫിദ എന്ന ചിത്രത്തില്‍ കോ-സ്റ്റാര്‍ ആയിരുന്ന നടന് വരുണ്‍തേജയാണ് സായിപല്ലവിയെ വെല്ലുവിളിച്ചത്. മരം നടുന്ന ദൃശ്യങ്ങള്‍ പങ്കുവെച്ചതിന് ഒപ്പം തെന്നിന്ത്യന്‍ നായിക സാമന്തയെയും നടന് റാണദഗ്ഗുബാട്ടിയെയും സായി പല്ലവി വെല്ലുവിളിച്ചിട്ടുണ്ട്.
വരുണ്‍ തേജാണ് ഗ്രീന്‍ ഇന്ത്യ ക്യാംപെയ്ന്റെ ഭാഗമായി സായി പല്ലവിയെ നോമിനേറ്റ് ചെയ്തത്. തന്നെ നോമിനേറ്റ് ചെയ്ത വരുണിന് നന്ദി പറഞ്ഞുകൊണ്ടാണ് സായിയുടെ പോസ്റ്റ്. ശുദ്ധവായുവെന്നത് ഭയപ്പെടുത്തുന്ന രീതിയില്‍ ഇല്ലാതായിരിക്കുകയാണ്. അതുകൊണ്ട് എല്ലാവരും ഒരു മരമെങ്കിലും നട്ടു പിടിപ്പിക്കണം എന്നാണ് താരം ചിത്രത്തോടൊപ്പം കുറിച്ചത്.