പതിവ് നായികാ സങ്കല്പത്തെ മാറ്റി മറിച്ച നായികയാണ് സായി പല്ലവി. പ്രേമം, ഫിദ, എംസിഎ തുടങ്ങി ഓരോ ചിത്രത്തിലും സായി പല്ലവി മാറി മാറി വരികയായിരുന്നു.മുതിര്‍ന്ന സംവിധായകരാരും സായി പല്ലവിയെ തങ്ങളുടെ ചിത്രങ്ങളില്‍ കാസ്റ്റ് ചെയ്യുന്നില്ലല്ലോ എന്നതാണ് ആരാധകരുടെ പരാതി.
നിരീക്ഷകരുടെ വിലയിരുത്തലുകള്‍ പ്രകാരം, സായി പല്ലവിയ്ക്ക് ഹോട്ട് ലുക്ക് ഇല്ലാത്തതാണത്രെ അതിന് കാരണം. സായി പല്ലവിയ്ക്ക് എപ്പോഴും ഒരു നാടന്‍ ലുക്കുണ്ട്. സൂപ്പര്‍ സ്റ്റാറുകളുടെ നായികയാകാനുള്ള ഹോട്ട് ലുക്ക് തെലുങ്ക് പോലൊരു സിനിമ ലോകത്ത് സായി പല്ലവിക്കില്ലന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍.