Breaking News

കൂടത്തായി കൊലപാതകം: ഷാജുവിനെ മാപ്പുസാക്ഷിയാക്കിയേക്കും

കോഴിക്കോട്: കൂടത്തായി കൊലപാതക കേസിലെ മുഖ്യപ്രതി ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിനെ മാപ്പുസാക്ഷിയാക്കിയേക്കും. ഷാജുവിനെതിരെ ശക്തമായ തെളിവില്ല. ഷാജുവിനെ വീണ്ടും അന്വേഷണസംഘം ചോദ്യം ചെയ്യും. കൊലപാതകവുമായി ബന്ധപ്പെട്ട് അന്വേഷണം സംഘം ഷാജുവിനെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചിരുന്നു. ചോദ്യം ചെയ്യലില്‍ കുറ്റസമ്മതവും ഷാജു നടത്തിയിരുന്നു. സിലിയെയും മകളെയും കൊലപ്പെടുത്താന്‍ സാഹചര്യം ഒരുക്കി നല്‍കിയെന്നാണ് പറഞ്ഞത്. തങ്ങള്‍ പ്രണയത്തിലായിരുന്നുവെന്നും ഷാജു പറഞ്ഞിരുന്നു. എന്നാല്‍ ഇന്ന് കേസില്‍ താന്‍ നിരപരാധിയാണെന്നാണ് ഷാജു പറയുന്നത്.

കൊല ചെയ്യാന്‍ ജോളിയെ സഹായിച്ചെന്ന് മൊഴി കൊടുത്തിട്ടില്ല. ജോളിക്കു മറ്റാരുടെയെങ്കിലും പിന്തുണ ലഭിച്ചിട്ടുണ്ടാകാം. ജോളി കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടണം. തനിക്കെതിരെ മൊഴിയുണ്ടെന്ന പ്രചാരണം തന്നെ കുരുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ്. റോയിയുടെ ബന്ധുക്കളുടെ പ്രസ്താവനകളും സംശയം ബലപ്പെടുത്തുന്നതാണെന്നും ഷാജു പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top